ലിനു ശ്രീനിവാസ് നിര്‍മിച്ചു അലു എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്താ വരുന്ന ജനുവരി അഞ്ചിന് തീയേറ്ററുകളില്‍ എത്തുന്നു. സര്‍ജ്ജനോ ഖാലിദ് ,അനഘ നാരായണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഡ്രീംബിഗ് ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.
ഒരു സര്‍വൈവല്‍ ത്രില്ലറായെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുല്‍, ഫായിസ് മടക്കര എന്നിവര്‍ ചേര്‍ന്നാണ്. ഒമാനിലെ വുഹൈത സാന്‍ഡിസിലും മസ്‌കറ്റിലുമായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ സുധീഷ്, ഇര്‍ഷാദ് അലി, ടിജി രവി, ആരാധ്യ ആന്‍, ആശാ അരവിന്ദ്, സോന എന്നിവരെ കൂടാതെ അറബ് താരങ്ങളായ ഫക്രിയ ഖമീസ്, ഷൈമ സൈദ് അല്‍ ബര്‍ക്കി, ഖമീസ് അല്‍ റവാഹി, മുഹമ്മദ് അബ്ദുള്ള അല്‍ ബലൂഷി, പാകിസ്താനി താരം സാമി സാരംഗ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു .
സൗദി-ഒമാന്‍ അതിര്‍ത്തിലായി പടര്‍ന്നു കിടക്കുന്ന എംപ്റ്റി ഓഫ് ക്വാര്‍ട്ടര്‍ എന്ന റുബല്‍ ഖാലി മരുഭൂമിയില്‍ 2011 ല്‍ ഉണ്ടായ ഒരു യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ, അപകടം നിറഞ്ഞ പ്രദേശമാണ് റുബെല്‍ ഖാലി എന്ന വിജനമായ മരുഭൂമി. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ ജോണറില്‍ അവതരിപ്പിച്ചിട്ടുള്ള ആദ്യ സര്‍വൈവല്‍ ചിത്രമാകും രാസ്താ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത് .
ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് വിഷ്ണു നാരായണന്‍ ആണ് , എഡിറ്റിങ്- അഫ്താര്‍ അന്‍വര്‍ മേക്കപ്പ്- രാജേഷ് നെന്മാറ ,സ്റ്റില്‍സ്- പ്രേം ലാല്‍ പട്ടാഴി ,ആര്‍ട്ട്- വേണു തോപ്പില്‍ ,കോസ്റ്റും- ഷൈബി ജോസഫ്, പ്രൊജക്റ്റ്- ഡിസൈനര്‍ സുധാ ഷാ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഒമാന്‍ കാസിം മുഹമ്മദ് അല്‍ സുലൈമി (ഒമാന്‍ ), ഫിനാന്‍സ് കണ്‍ട്രോളര്‍- രാഹുല്‍ സി. ചേരാള്‍.
ഹരിനാരായണന്‍, അന്‍വര്‍ അലി, വേണുഗോപാല്‍ ആര്‍. എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് അവിന്‍ മോഹന്‍ സിത്താരയാണ്. ഗായകര്‍ വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ് ജോസഫ്, സൂരജ് സന്തോഷ് ,മൃദുല വാര്യര്‍ എന്നിവര്‍ ആണ് .
സൗണ്ട് ഡിസൈന്‍ എ. ബി. ജുബിന്‍, ഫൈനല്‍ മിക്‌സ് ജിജു ടി. ബ്രൂസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹോചിമിന്‍ കെ. സി., പി ആര്‍ ഓ പ്രതീഷ് ശേഖര്‍, എ. എസ്. ദിനേശ്, കളറിസ്‌റ്റ് ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് ഫോക്‌സ് ഡോട്ട് മീഡിയ, ഡിസൈന്‍സ് കോളിന്‍സ്ലിയോപില്‍.
Content Highlights: Raastha Malayalam Movie Official Teaser Sarjano Khalid, Anagha Narayanan Aneesh Anwar
Published: 07 Dec 2023, 06:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented