അനീഷ് അൻവർ  സംവിധാനം ചെയ്യുന്ന 'രാസ്ത' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്‌.

To advertise here,

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "രാസ്ത". ഇരുന്നൂറിലധികം പരസ്യം ചിത്രങ്ങൾ ഒരുക്കിയ ആഡ് ഫിലിം മേക്കർ കൂടിയാണ് സംവിധായകൻ അനീഷ് അൻവർ. ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ് 'രാസ്ത'യുടെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.

ബി.കെ ഹരി നാരായണൻ, വേണു ഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു.
വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ. എഡിറ്റർ- അഫ്തർ അൻവർ, മേക്കപ്പ്- രാജേഷ് നെന്മാറ,സ്റ്റിൽസ്-പ്രേം ലാൽ പട്ടാഴി, കോസ്റ്റുംസ്-ഷൈബി ജോസഫ്,ആർട്ട്‌-വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ-സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ-രാഹുൽ ആർ ചേരാൽ, കളറിസ്റ്റ്- ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ- ഖാസിം മുഹമ്മദ് അൽ സുലൈമി,പ്രൊഡക്ഷൻ കൺട്രോളർ- ഹോച്ചിമിൻ കെ.സി,ഡിസൈൻ- കോളിൻസ് ലിയോഫിൽ.

മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ "രാസ്ത" മലയാളത്തിനു  പുറമെ അറബിയിലും അവതരിപ്പിക്കുന്നു. ജനുവരി അഞ്ചിന് ചിത്രം ഡ്രീം ബിഗ് തിയേറ്ററിലെത്തിക്കുന്നു. പി.ആർ.ഒ - എ.എസ്. ദിനേശ്, മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻ - പ്രതീഷ് ശേഖർ.