ല്ലു അര്‍ജ്ജുന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായ പുഷ്പ 1-ന് ശേഷം പുഷ്പ 2വിന്റെ ഓരോ അപ്ഡേറ്റും ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിട്ടുള്ളത്. പുഷ്പ 2-വിന്റെ മലയാളം പതിപ്പില്‍ അല്ലു അര്‍ജുന് ശബ്ദം നല്‍കിയിരിക്കുന്നത സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയിയാണ്. അടുത്തിടെ പുഷ്പ-2വിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ ജിസ് ജോയ് പങ്കുവെച്ചിരുന്നു. പുഷ്പ 2 അതിഗംഭിരമാണെന്നാണ് ജിസ് ജോയിയുടെ അഭിപ്രായം.

To advertise here,

ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചുവെന്നും ആദ്യ പകുതി പൂര്‍ത്തിയായെന്നും അദ്ദേഹം പറയുന്നു. ഫഹദ് ഫാസിലിന്റെ രംഗങ്ങള്‍ കണ്ട് അഭിമാനം തോന്നിയെന്നും രണ്ടാം ഭാഗത്തില്‍ ഫഹദിന് അഭിനയ സാധ്യത കൂടുതലുള്ള കഥാപാത്രമാണെന്നും അദ്ദേഹം പറയുന്നു. മാസ് രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അല്ലു അര്‍ജുനെ കുറിച്ചും അദ്ദേഹം വാചാലനായി. 'ഒരു നാഷണല്‍ അവാര്‍ഡ് പെര്‍ഫോമര്‍ എങ്ങനെയാണോ അഭിനയം കാഴ്ച്ചവെയ്ക്കേണ്ടത് ആ മെച്യൂരിറ്റിയിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ഒരോ സിനിമ കഴിയുമ്പോഴും അദ്ദേഹത്തിന്റെ അഭിനയം മികച്ചതാവുകയാണ്.' ജിസ് ജോയ് പറയുന്നു. സെക്കന്റ് ഹാഫ് ഡബ്ബിങിന് ശേഷം ബാക്കി അപ്ഡേറ്റ് തരാമെന്നും ജിസ് ജോയ് വ്യക്തമാക്കി. 

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 ഡിസംബര്‍ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.