'ലൈഗര്‍' സിനിമയുടെ പരാജയത്തിന് പിന്നാലെ സംവിധായകന്‍ പുരി ജഗന്നാഥും വിതരണക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു.. ആഗസ്റ്റ് 25 ന് റിലീസ് ചെയ്ത ചിത്രം കടുത്ത വിമര്‍ശനവും പരാജയവുമാണ് ഏറ്റുവാങ്ങിയത്. വിജയ് ദേവേരക്കൊണ്ടയും അനന്യ പാണ്ഡെയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയുടെ പരാജയത്തെ തുടര്‍ന്ന് വിതരണക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. നിര്‍മാതാക്കള്‍ നല്‍കിയ വാക്ക് പാലിച്ചില്ലെന്നും തങ്ങള്‍ കടുത്ത നഷ്ടത്തിലാണെന്നുമാണ് വിതരണക്കാരുടെ വാദം. ഒക്ടോബര്‍ 27 ന് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ കൂടിയായ പുരി ജഗന്നാഥിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് വിതരണക്കാര്‍. അതിനിടെ പുരി ജഗന്നാഥിന്റേത് എന്ന് പറയപ്പെടുന്ന ഒരു ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രതിഷേധിക്കുന്നവര്‍ക്ക് പണം നല്‍കില്ലെന്നാണ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
നിങ്ങള്‍ പ്രതിഷേധിച്ചോളൂ. എന്നാല്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഞാന്‍ പണം നല്‍കില്ല. അല്ലാത്തവര്‍ക്ക് നല്‍കും. എന്റെ മുന്‍കാല ഹിറ്റുകളില്‍ നിന്ന് എനിക്ക് ഇനിയും ഒരുപാട് വരുമാനം ലഭിക്കാനുണ്ട്.
എന്നെ ഭീഷണിപ്പെടുത്തുകയാണോ? ഞാന്‍ ആര്‍ക്കും പണം നല്‍കാനില്ല. എന്നിട്ടും ഇപ്പോഴും പണം കൊടുത്തു കൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ എല്ലാം ശരിയാക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്- ശബ്ദസന്ദേശത്തില്‍ പറയുന്നു.
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ അടക്കമുള്ളവര്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ശബ്ദ സന്ദേശം പുറത്ത് പോയ വിവാദങ്ങള്‍ക്കിടയിലും പുരി ജഗന്നാഥുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് രമ്യതയിലെത്താനാണ് ഒരു കൂട്ടം വിതരണക്കാര്‍ ശ്രമിക്കുന്നത്.
Content Highlights: Puri Jagannadh's leaked audio call with Liger distributors Vijay deverakonda Ananya Pandey Film
Published: 25 Oct 2022, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented