ഏറെ പ്രതീക്ഷയോടെ എത്തിയ ശേഷം ബോക്സോഫീസിൽ വമ്പൻ പരാജയമായി മാറിയ ചിത്രമാണ് വിജയ് ദേവരകൊണ്ട നായകനായെത്തിയ ലെെ​ഗർ. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ ത്രില്ലറിൽ അതിഥി താരമായി ഇതിഹാസ താരം മൈക്ക് ടൈസണും എത്തിയിരുന്നു. 

To advertise here,

ചിത്രം പരാജയപ്പെട്ടതിന് പിന്നാലെ സംവിധായകന് നേരെ വിതരണക്കാരുടെ ഭാ​ഗത്തുനിന്നും ഭീഷണികൾ ഉയർന്നിരുന്നു. ഇപ്പോഴിതാ തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പുരി ജ​ഗന്നാഥ് പോലീസിൽ പരാതി നൽകുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. തങ്ങൾക്കുണ്ടായ നഷ്ടം നികത്തണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് പുരി ജ​ഗന്നാഥ്. 

സംവിധായകന്റെ ഹെെദരാബാദിലെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും വിതരണക്കാർ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ മുംബെെയിലാണ് പുരി ജ​ഗന്നാഥ് താമസിക്കുന്നത്. 

കരാർ പ്രകാരമുള്ള പണം താൻ മുഖ്യ വിതരണക്കാരനായ വാരങ്കൽ ശ്രീനു കൊടുത്തുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ ജ​ഗന്നാഥ് പറയുന്നത്. ഇയാൾ സഹ വിതരണക്കാർക്ക് പണം നൽകിയില്ലെന്നും ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജ​ഗന്നാഥ് വ്യക്തമാക്കി. തന്റെ കുടുംബത്തിനെ അപായപ്പെടുത്താൻ ശ്രീനു ശ്രമിക്കുമെന്ന ഭയവും സംവിധായകൻ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. 

വിജയ് ദേവരകൊണ്ടയെക്കൂടാതെ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ലെെ​ഗർ ആദ്യ ദിനം 25 കോടിയോളം ആ​ഗോളതലത്തിൽ നേടിയിരുന്നു. എന്നാൽ ആദ്യ ദിനം മുതൽക്കേ നെ​ഗറ്റീവ് റിവ്യൂ വരാൻ തുടങ്ങിയതോടെ ചിത്രം ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു.