
കോവിഡ് 19 ബാധിതരായ നിർമാതാവ് കരീം മൊറാനിയുടെ മകൾ ഷാസയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്. ഇനിയൊരു ഫലം കൂടി നെഗറ്റീവ് ആയാൽ ഷാസയ്ക്ക് ആശുപത്രി വിടാനാകും .
ചെന്നൈ എക്സ്പ്രസിന്റെ നിര്‍മാതാവായ കരീം മൊറാനിയും മറ്റൊരു മകളായ സോയയും കോവിഡ് 19 ചികിത്സയിലാണ്. ഷാസയില് നിന്നാണ് കരീമിന് കൊറോണ വൈറസ് രോഗം ലഭിച്ചത് എന്നാണ് കരുതുന്നത്. ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവാണ്.
അറുപതിലേറെ വയസ്സു പ്രായമുള്ള കരീം ഒരു രണ്ട് അറ്റാക്കുകളും ഒരു ബൈപാസ് സര്‍ജറിയും അതിജീവിച്ച ഹൃദ്രോഗി കൂടിയാണ്. രോഗമുണ്ടെന്ന് കണ്ടെത്തിയെങ്കിലും ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചിരുന്നില്ല.
ശ്രീലങ്കയിലായിരുന്ന ഷാസ മൊറാനി മാര്‍ച്ച് ആദ്യവാരത്തിലാണ് മുബൈയിലെത്തിയത്. ആ സമയത്ത് മകള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്ന് കരീം മാധ്യമങ്ങോട് പറഞ്ഞിരുന്നു. എന്നാല്‍ ഷാസയുടെ അനിയത്തി സോയക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. സോയ മാര്‍ച്ച് 15 വരെ രാജസ്ഥാനിലായിരുന്നു, പിന്നെയാണ് മുബൈയിലേക്ക് വന്നത്.
സോയയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത് കൊണ്ടാണ് രണ്ടുപേരെയും ടെസ്റ്റിന് വിധേയരാക്കാന്‍ തീരുമാനിച്ചത്. ഫലം വന്നപ്പോള്‍ സോയക്ക് നെഗറ്റീവായിരുന്നു. പക്ഷേ രണ്ടുപേരോടും ക്വാറന്റീനില്‍ തുടരാന്‍ ആശുപത്രിയില്‍ നിന്നും നിര്‍ദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുബൈയിലെ നാനാവതി ആശുപത്രിയിലാണ് ഷാസയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോയയുടെ ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും ഷാസയുടെയൊപ്പം തന്നെ സോയയും ഐസൊലേഷനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന വിവരം.
1991-ല്‍ ഇറങ്ങിയ സഞ്ജയ് ദത്ത് അഭിനയിച്ച യോദ്ധയാണ് കരീം മൊറാനി നിര്‍മിച്ച ആദ്യ സിനിമ. പിന്നീട് ബോളിവുഡില്‍ തന്നെ ദം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ തുടങ്ങിയ സിനിമകളും കരീം നിര്‍മിച്ചിട്ടുണ്ട്.
content Highlights : Producer Karim Morani’s daughter Shaza Morani tests negative after coronavirus diagnosis
Published: 10 Apr 2020, 10:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented