മലയാളം, ഹിന്ദി, തമിഴ് സിനിമാമേഖലകളില്‍ ഒരുപോലെ പ്രവര്‍ത്തിച്ച താരമാണ് പ്രിയാമണി. ബോളിവുഡിലടക്കം ചെയ്ത നിരവധി വേഷങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് ഇവര്‍. ഇന്ത്യയിലെ അഭിനേതാക്കളെ ‘പാന്‍ ഇന്ത്യന്‍’ എന്ന വിശേഷണത്തോടെ വിളിക്കുന്നതിനോടുള്ള എതിര്‍പ്പ് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയ. പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം തന്നെ നിര്‍ത്തണമെന്നാണ് പ്രിയ ആവശ്യപ്പെടുന്നത്.
‘ഒരു ദിവസം അവസാനിക്കുമ്പോള്‍ നമ്മള് എല്ലാവരും ഇന്ത്യക്കാരാണ്. ബോളിവുഡിലെ താരങ്ങള്‍ തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ അവരെയാരും പ്രാദേശിക നടന് എന്ന് വിളിക്കുന്നില്ല. വര്‍ഷങ്ങളായി പല സ്ഥലത്തുള്ള അഭിനേതാക്കള്‍ ഭാഷകള്‍ക്കപ്പുറം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ ആളുകളെ ഇങ്ങനെ ലേബല്‍ ചെയ്യുന്നത്’- പ്രിയ ചോദിക്കുന്നു. കമല്ഹാസന്, രജനീകാന്ത്, പ്രകാശ് രാജ്, ധനുഷ് തുടങ്ങിയ നിരവധി താരങ്ങള്‍ പതിറ്റാണ്ടുകളായി വിവിധ ഭാഷകളില്‍ പ്രവര്‍ത്തിച്ചിട്ടും അവരെയൊന്നും 'പാന്‍-ഇന്ത്യന്‍ നടന്മാര്' എന്ന് വിശേഷിപ്പിച്ചിട്ടില്ല. അവരെല്ലാം ഇന്ത്യന്‍ നായകന്മാര് എന്ന് മാത്രമാണ് അറിയപ്പെടുന്നതെന്ന് പ്രിയാമണി ചൂണ്ടിക്കാട്ടി.
‘അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസരിച്ച് താരങ്ങളെ അംഗീകരിക്കുക. അഭിനേതാക്കള്‍ അമിതമായി പാന്‍ ഇന്ത്യന്‍ എന്ന പദം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന പ്രവണത കാണുമ്പോള്‍ ചിരി വരുന്നു,' പ്രിയാമണി കൂട്ടിച്ചേര്‍ത്തു. ദ ഫാമിലി മാന്‍ സീസണ് 3-യാണ് പ്രിയാമണി അടുത്തതായി അഭിനയിക്കുന്ന പ്രൊജക്ട്. 'ആളുകള്‍ ഇപ്പോള്‍ അമിതമായി സെന്സിറ്റീവായിരിക്കുന്നു. അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല, പക്ഷേ ഒന്നിനെയും അമിതമായി വിശകലനം ചെയ്യുകയോ മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. ഒരുപാട് പേര് അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട് . അതിനെ അഭിനന്ദിക്കുക. ഒരു പ്രേക്ഷകന് എന്ന നിലയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് എനിക്ക് ഇഷ്ടപ്പെടണമെന്നില്ല. നിങ്ങള്‍ക്ക് ഒന്ന് ഇഷ്ടപ്പെടാം, എനിക്കത് ഇഷ്ടപ്പെടാതിരിക്കാം. അത് തെറ്റല്ല.’- ഷോയുടെ ജനപ്രീതിയെക്കുറിച്ചും വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രതികരണരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് പ്രിയാമണി പ്രതികരിച്ചതിങ്ങനെയാണ്.
സാങ്കേതികവിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും വളര്‍ച്ചയോടെ ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് വളരെ എളുപ്പമായെന്നും, ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നും പ്രിയ അഭിപ്രായപ്പെട്ടു. ഫാമിലി മാന്‍ എന്ന സീരീസില്‍ മനോജ് ബാജ്പേയ് അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സുചിയുടെ വേഷമാണ് പ്രിയാമണി ചെയ്യുന്നത്.
Content Highlights: Actress Priyamani expresses her disapproval of the `Pan-Indian` actor label, advocating for simply being called Indian actors
Published: 29 Oct 2025, 02:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented