സത്യജിത്ത് റേ ചിത്രത്തിലെ ഗാനത്തിൽനിന്ന് കോപ്പിയടിച്ചുവെന്നാണ് ആരോപണം

തന്റെ പുതിയ ഹിന്ദി ചിത്രമായ 'ഭൂത് ബംഗ്ല'യിലെ ഗാനമായ 'രാം ജി ആ കെ ഭാലാ കരേഗേ' കോപ്പിയടിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയദർശൻ. 1969-ൽ പുറത്തിറങ്ങിയ സത്യജിത്ത് റേ ചിത്രം ഗൂപി ഗൈനേ ഭാഗ് ബൈനേയിലെ 'ഭൂതെർ രാജാ ദിലോ ബോർ' എന്ന ഗാനത്തിൽ നിന്നാണ് ‘ഭൂത് ബംഗ്ല’യിലെ ഗാനം കോപ്പിയടിച്ചതെന്നാണ് ആരോപണം. പ്രിയദർശൻ ഈ ആരോപണം നിഷേധിച്ചു. സിനിമാ മേഖലയിൽ ഇത്തരം ആവർത്തനങ്ങൾ സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എനിക്ക് അദ്ദേഹത്തോട് (സത്യജിത്ത് റേ) വലിയ ബഹുമാനമുണ്ട്. കാരണം, അദ്ദേഹത്തെ പോലുള്ള മാസ്റ്റർമാരിൽനിന്നാണ് ഞാൻ സിനിമ പഠിച്ചത്. ഭൂത് എന്ന വാക്കിനെ കുറിച്ചാണ് നിങ്ങൾ പറയുന്നത്. നൂറുകണക്കിന് സിനിമകളിൽ ദീവാനാ എന്ന വാക്കുണ്ട്. ആ വാക്ക് ആദ്യമായി ഉപയോഗിച്ചയാൾക്കാണ് അതിന്റെ പകർപ്പവകാശം എന്നാണോ അതിന്റെ അർഥം? അതൊരു വാക്ക് മാത്രമാണ്.' -പ്രിയദർശൻ പറഞ്ഞു. തിങ്കളാഴ്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഗാനരചയിതാവാണ് ആ വരികളെഴുതിയത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. അതിൽ ഒരു തെറ്റുമില്ല. കാരണം ഞങ്ങളുടെ സിനിമയുടെ പേര് ഭൂത് ബംഗ്ല എന്നാണ്. ഭൂത് ബംഗ്ല എന്ന പേരിൽ മറ്റൊരു ചിത്രം നേരത്തേയുണ്ട് എന്ന് മനസിലാക്കണം. സ്വാഭാവികമായി സിനിമയുടെ പേര് ആവർത്തനമാണ്. ഇതെല്ലാം ഇങ്ങനെ ആവർത്തിക്കപ്പെടും. നേരത്തേ പറഞ്ഞത് പോലെ, ഞാൻ സത്യജിത്ത് റേയെ ബഹുമാനിക്കുന്നു, ഇന്ത്യൻ സിനിമയുടെ ദൈവമെന്ന പോലെ.' -പ്രിയദർശൻ തുടർന്നു.
ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ഭൂത് ബംഗ്ലയിൽ അക്ഷയ് കുമാർ, തബു, വാമിഖ ഗബ്ബി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഏപ്രിൽ 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ ഏപ്രിൽ ഒമ്പത് മുതൽ തിയേറ്ററുകളിലുണ്ടാകും.
Content Highlights: Director Priyadarshan has dismissed allegations that a song from his upcoming horror-comedy 'Bhoot Bangla' is a copy of Satyajit Ray's iconic 'Goopy Gyne Bagha Byne' track. Clarifying that similarities in certain words are common in cinema, Priyadarshan expressed his immense respect for the legendary filmmaker while asserting that the song's lyrics and context are original to his film.
Published: 07 Apr 2026, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented