
ഓസ്ട്രേയിലയിൽ പഠിക്കുന്ന കാലത്ത് ഒരിക്കൽ നാട്ടിലെത്തിയപ്പോൾ ഒരു നേരമ്പോക്കിനാണ് പൃഥ്വിരാജ് സിനിമയിൽ വേഷമിട്ടത്. സംവിധായകൻ രഞ്ജിത്തിന്റെ നിർദ്ദേശ പ്രകാരം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറിയതും സിനിമയിലെ നായകനായതും എല്ലാം അപ്രതീക്ഷിതമായിരുന്നുവെന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നന്ദനത്തിലെ ഒരു ചിത്രം പങ്കുവച്ച് ഓർമകളുടെ റീലുകൾ ഭൂതകാലത്തേക്ക് ഓടിക്കുകയാണ് പൃഥ്രി.
പൃഥ്വിയുടെ കുറിപ്പ്
നന്ദനത്തിന്റെ പൂജയുടെ അന്ന് പകർത്തിയ ഒരു ചിത്രമാണിത്. വരും വർഷങ്ങളിൽ ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എനിക്ക് അറിയാവുന്നത് ഇത്രമാത്രമായിരുന്നു, വേനൽക്കാല അവധിക്കാലത്ത് കോളേജിലേക്ക് മടങ്ങുന്നതിനുമുമ്പ് സമയം ഫലപ്രദമായി ചെലവഴിക്കാൻ എനിക്കെന്തോ ഒന്ന് ലഭിച്ചു. പിന്നീട് ഒരിക്കലും കോളേജിൽ പോയിട്ടില്ല.. അതെന്നെ കീഴടക്കി. നന്നായി.. ചില സമയങ്ങളിൽ.. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്.. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാർഗമുണ്ട്- പൃഥ്വിരാജ് കുറിച്ചു.
Content Highlights: Prithviraj Sukumaran shares throw back photo Nandanam Movie
Published: 11 Sept 2020, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented