
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' ഗംഭീര അഭിപ്രായങ്ങളോടെ മൂന്നാംവാരത്തിലേക്ക് കടന്നു. കോരി ചൊരിയുന്ന മഴയിലും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത് പുതുമുഖ താരം റാണിയ ആണ്. ഒറ്റചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടാന്‍ റാണിയക്ക് കഴിഞ്ഞു. മറ്റൊരു പ്രത്യേകത ഉര്‍വ്വശിയുടെ ഗസ്റ്റ് റോളാണ്. പതിവുപോലെ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഉര്‍വ്വശി ചിത്രത്തില്‍ കാഴ്ച്ച വച്ചിരിക്കുന്നത്. തികച്ചും ഒരു കുടുംബചിത്രമായ 'പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക്' വന്‍സ്വീകാര്യത തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരുവര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ദിലീപ്- ജോണി ആന്റണി- മഞ്ജുപിള്ള കോമ്പിനേഷന്‍ തീയേറ്ററുകളില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തുമ്പോള്‍ മലയാളികള്‍ക്ക് ആസ്വദിച്ചു കാണാവുന്ന ഒരു ചിത്രം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്. 'ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍', 'നെയ്മര്‍', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യസംവിധാനസംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'.
ചിത്രത്തില്‍ ദിലീപിന്റെ സഹോദരന്മാരായി അഭിനയിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബുമാണ്. ഇവരെ കൂടാതെ ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രെണ ദിവെയാണ്.
എഡിറ്റര്‍: സാഗര്‍ ദാസ്. സൗണ്ട് മിക്‌സ്: എം.ആര്‍. രാജകൃഷ്ണന്‍. കോ പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി. തോമസ്. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യശോധരന്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു. ആര്‍ട്ട്: അഖില്‍ രാജ് ചിറയില്‍. കോസ്റ്റ്യൂം: സമീറ സനീഷ്, വെങ്കി (ദിലീപ്). മേക്കപ്പ്: റഹീം കൊടുങ്ങല്ലൂര്‍. കോറിയോഗ്രഫി: പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രജീഷ് പ്രഭാസന്‍. പിആര്‍ഒ: മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി. കാസ്റ്റിംഗ് ഡയറക്ടര്‍: ബിനോയ് നമ്പാല. ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടെയ്ന്‍മെന്റ്. ഡിജിറ്റല്‍ പ്രമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്. അഡ്വെര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.
Content Highlights: Prince And Family Successfully Into The Third Week
Published: 26 May 2025, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented