വിഷ്ണു വിജയ് സംഗീതത്തില്‍ ഒരുങ്ങുന്ന പ്രേമലുവിലെ ആദ്യ ഗാനം 'കുട്ടി കുടിയേ ' പുറത്തിറങ്ങി.  കന്നഡ തെലുങ്ക് സിനിമകളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സഞ്ജിത് ഹെഗ്ഡെ ആദ്യമായി ഒരു മലയാള ചിത്രത്തില്‍ പാടുന്നു എന്നതും ഒരു പ്രത്യേകതയാണ്. 

To advertise here,

ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയൊട്ടാകെ തരംഗമായ 'സത്യഭാമേ' എന്ന കവര്‍ സോങ്ങിലൂടെ ആണ് മലയാളികള്‍ക്ക് സഞ്ജിത് ഹെഗ്ഡെയെകൂടുതല്‍ പരിചയം. സുഹൈല്‍ കോയയാണ് പ്രേമലുവിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു, എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ലിറിക്‌സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേവ്യര്‍ റീചാര്‍ഡ് ,  വി എഫ് എക്‌സ് - എഗ് വൈറ്റ് വിഎഫ്എക്‌സ്,  ഡി ഐ - കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ് ,പിആര്‍ഒ: ആതിര ദില്‍ജിത്ത്