പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ പ്രജോദ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് 'പ്രേമപ്രാന്ത്'. സംവിധായകന്‍ എബ്രിഡ് ഷൈന്റെ മകനും അദ്ദേഹത്തിന്റെ തന്നെ നിവിന്‍ പോളി ചിത്രം '1983'-ലൂടെ ബാലതാരമായി അരങ്ങേറ്റവും കുറിച്ച ഭഗത് എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്.

To advertise here,

ഇപ്പോഴിതാ ചിത്രത്തിലേക്ക് നായികയെ തേടികൊണ്ടുള്ള കാസ്റ്റിങ് കാള്‍ പുറത്തു വന്നിരിക്കുകയാണ്. കലാഭവന്‍ പ്രജോദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആണ് കാസ്റ്റിങ് കോള്‍ റിലീസ് ചെയ്തിരിക്കുന്നത്. 20-നും 24-നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ് നായികാവേഷത്തിലേക്ക് തേടുന്നത്.

premapranth@gmail.com  എന്ന ഇമെയില്‍ അഡ്രസിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്.