ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥ പറയുന്ന ചിത്രം 'പ്രാവിന്കൂട് ഷാപ്പ്' ഏപ്രില്‍ 11 മുതല്‍ സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും. സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മഴയുള്ളൊരു രാത്രിയില്‍ 11 പേര് ഒരു കള്ളുഷാപ്പില്‍ കള്ളും ചീട്ടുമായി കൂടിയതിന് പിന്നാലെ ഷാപ്പുടമയായ കൊമ്പന് ബാബുവിനെ ഷാപ്പിന്റെ നടുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു പോലീസ് ഓഫീസര്‍ രംഗത്തിറങ്ങുമ്പോള്‍, ഒളിഞ്ഞുകിടന്ന സത്യങ്ങള്‍ ഓരോന്നോരോന്നായി ചുരുളഴിയുകയും കൊമ്പന് ബാബുവിനെ കൊന്നത് ആരാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്തുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം.
ശ്രീരാജ് ശ്രീനിവാസന് ആദ്യമായി രചിച്ച് സംവിധാനം ചെയ്ത ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് നിര്‍മിച്ചത്.
ചാന്ദിനി ശ്രീധരന്, ശിവജിത്ത്, ശബരീഷ് വര്‍മ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിയാസ് അബൂബക്കര്‍, ജോസഫ് ജോര്‍ജ്, വിജോ (മണി), സന്ദീപ്, രേവതി, രാംകുമാര്‍, രാജീഷ് അഴീക്കോടന്‍, ദേവരാജ്, പ്രതാപന്, ജ്യോതിക എന്നിവര്‍ അണിനിരക്കുന്നു.
Content Highlights: Praavinkoodu Shop: Crime Thriller on SonyLIV
Published: 17 Mar 2025, 10:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented