
അഭിനേത്രി, അവതാരക, ഫാഷന്‍ ഡിസൈനര്‍ പ്രൊഫഷണല്‍ ജീവിതത്തിലെ ഈ നേട്ടങ്ങള്‍ക്കൊപ്പം മികച്ചൊരു കുടുംബിനി കൂടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പാഷനെയും കുടുംബത്തെയും ഒരുമിച്ച് ഒരേപോലെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത് ഉത്തമ ഉദാഹരണം കൂടിയാണ് പൂര്‍ണിമ. താരം പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്വയം സ്‌നേഹിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പൂര്‍ണിമയുടെ കുറിപ്പ് കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കുമുള്ള തിരിച്ചറിവ് കൂടിയാണ്
പൂര്‍ണിമയുടെ കുറിപ്പ്
"വേഷം ഏതുമാവട്ടെ, അമ്മയുടെയോ മകളുടെയോ ഭാര്യയുടെയും ഉദ്യോഗസ്ഥയുടെയോ സുഹൃത്തിന്റെയോ സഹോദരിയുടെയോ അങ്ങനെ എന്തെങ്കിലുമാവട്ടെ. അതിലെല്ലാം പൂര്‍ണത കൈവരിക്കണമെന്ന ആവശ്യം അങ്ങേയറ്റം ശ്രമകരമാണ്. കഠിനമാണ്. നമ്മളെ തകര്‍ത്തുന്നതാണ്.
എത്ര തവണ നമ്മള്‍ ഒരു കാര്യം പറയണമെന്ന ആഗ്രഹിക്കുകയും പകരം മറ്റൊന്ന് പറയുകയും ചെയ്തിട്ടുണ്ടാകും. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്നതിനെക്കുറിച്ചോര്‍ത്തുള്ള ആശങ്കയാണ് ഇതിനു കാരണം.
എത്രവട്ടം നമ്മള്‍ ജീവിതത്തില്‍ സഫലമാക്കേണ്ട ഒരു കാര്യം മനസ്സില്‍ വച്ച് ഉണരുകയും എന്നാല്‍ സാമൂഹികവും കുടുംബപരവും വ്യക്തിപരവുമായ ആശങ്കകള്‍ കാരണം മറ്റെന്തോ ചെയ്യേണ്ടിവരികയും ചെയ്യുന്നുണ്ട്.
ആഗ്രഹിക്കുന്ന വേഷം ധരിക്കാന്‍ നമുക്കാവുന്നുണ്ടോ? നമുക്ക് പ്രിയതരമായ ഗാനം കേള്‍ക്കാനാവുന്നുണ്ടോ?
നമ്മുടെ ദൈനംദിന ജീവിതവേഷപ്പകര്‍ച്ചയ്ക്കിടയില്‍ നമുക്ക് നമ്മളെ തന്നെ നഷ്ടമാകുന്നു.
ഞാന്‍ നിങ്ങളോടൊരു കാര്യം പറയട്ടെ, നമ്മെത്തന്നെ സ്നേഹിക്കാനും നമ്മളായിത്തീരാനും പഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജീവിതത്തില്‍ എന്ത് വിജയം നേടിയാലും അതിനൊന്നും യഥാര്‍ഥ സന്തോഷം നല്‍കാനാകില്ല. ദൈനംദിന ജീവിതത്തില്‍ അവരവരോട് തന്നെ ദയ കാണിക്കുന്നതാണ് എന്റെ അനുഭവത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്ന്.
ജീവിതം ഭാരം കുറഞ്ഞതായിത്തീരുകയും നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. നിങ്ങള്‍ക്ക് സന്തോഷവും പൂര്‍ണതയും അനുഭവപ്പെടും!
സ്വയം അഭിമുഖീകരിക്കുക, സ്വയം അംഗീകരിക്കുക, സ്വയം ക്ഷമിക്കുക .. നിങ്ങളുടെ എല്ലാ തമാശകളേയും ഭ്രാന്തുകളേയും ശക്തിയേയും ബലഹീനതയെയും ചേര്‍ത്ത്പിടിക്കുക. മറ്റുളളവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് പരിഗണിക്കാതെ, നിങ്ങള്‍ നിങ്ങളുടെ കഥ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പറഞ്ഞു തുടങ്ങുക'- പൂര്‍ണിമ കുറിച്ചു.
Content Highlights : Poornima Indrajith about self love mental health family profession
Published: 02 Mar 2020, 02:52 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented