രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രം തുടരെത്തുടരെ വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിലെ മോണിക്ക എന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. സൗബിൻ ഷാഹിറിന്റെയും പൂജ ഹെഗ്ഡേയുടേയും നൃത്തച്ചുവടുകൾ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ഗാനരംഗത്തിലെ സൗബിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൂജ ഹെഗ്ഡേ.
മോണിക്ക എന്ന ഗാനത്തിന് ലഭിച്ച മികച്ച സ്വീകരണത്തിന് പിന്നാലെ ബുധനാഴ്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ഗാനത്തിന്റെ പിന്നണി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിലാണ് പൂജ ഹെഗ്ഡേ സൗബിൻ ഷാഹിറിനെ അഭിനന്ദിച്ചത്. ഗാനത്തിലെ സൗബിന്റെ പ്രകടനം അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒന്നാണെന്നും മറ്റാർക്കുമില്ലാത്ത ഒരു സ്റ്റൈലാണ് സൗബിന്റേതെന്നും അവർ പറഞ്ഞു. നൃത്തസംവിധായകനായ സാൻഡിയും സൗബിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
കൂലിയിൽ ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ഗാനരംഗത്തിലെ സൗബിന്റെ പ്രകടനം ഏവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. നിരവധി പേർ അദ്ദേഹത്തിന് കയ്യടികളുമായെത്തി. പൂജ ഹെഗ്ഡേയെ നിഷ്പ്രഭമാക്കുന്നതാണ് സൗബിന്റെ പ്രകടനമെന്നും കയ്യടി മുഴുവൻ സൗബിൻ കൊണ്ടുപോയെന്നുമുള്ള പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിക്കുന്നത്.
വിഷ്ണു എടവന്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സുബ്ലാഷിണിയും അനിരുദ്ധുമാണ് പാടിയിരിക്കുന്നത്. അസല്‍ കോലാര്‍ റാപ്പും പാടിയിരിക്കുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് 'കൂലി'യുടെ നിര്‍മാണം. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന് ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഓഗസ്റ്റ് 14-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlights: Pooja Hegde lauds Soubin Shahir`s unique dance style in the viral `Monica` song from Coolie
Published: 16 Jul 2025, 09:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented