ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ സംസാരിച്ച കങ്കണ റണൗത്തിനെതിരെ നടിയും സംവിധായികയുമായ പൂജ ഭട്ട് രംഗത്ത്. 2006ലെ ഫിലിംഫെയർ പുരസ്കാരചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പൂജ ഭട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. കങ്കണ റണൗത്ത് ആദ്യമായി അഭിനയിച്ച ഗ്യാങ്സ്റ്റർ എന്ന സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള രണ്ട് പുരസ്കാരങ്ങൾ നേടിയിരുന്നു.
പുരസ്കാരം സ്വീകരിക്കാൻ വേദിയിലേക്ക് പോകും വഴി മുകേഷ് ഭട്ടിനെ ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. പുരസ്കാരം സ്വീകരിച്ച് സംസാരിക്കുന്നതിനിടയിൽ മുകേഷ് ഭട്ടിനും മഹേഷ് ഭട്ടിനും നന്ദിയും അറിയിക്കുന്നുണ്ട്.
'വീഡിയോകൾ കള്ളം പറയുമോ? ചില വസ്തുതകൾ പങ്കുവെക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് പൂജ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ എതിർക്കുന്ന കങ്കണയെപ്പോലും സിനിമയിലെത്തിച്ചത് താരകുടുംബങ്ങൾ തന്നെയാണെന്നാണ് പൂജ ഭട്ട് പറയുന്നത്. കങ്കണയെ ലോഞ്ച് ചെയ്തത് ഭട്ട് കുടുംബാംഗമായ വിശേഷ് ഭട്ടിന്റെ വിശേഷ് ഫിലിംസിന്റെ ബാനറിലാണെന്നും പൂജ ഭട്ട് പറഞ്ഞിരുന്നു. അതിനെതിരെയും കങ്കണ രംഗത്തു വന്നിരുന്നു.
സ്വജനപക്ഷപാതത്തിനെതിരെ നടി കങ്കണ റണൗത്ത് നടത്തിയ വാദങ്ങൾ ബോളിവുഡിൽ കൂടുതൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കങ്കണ ബോളിവുഡിൽ കാലങ്ങളായി സ്വജനപക്ഷപാതം നിലനിൽക്കുന്നുവെന്ന് വിമർശിച്ചത്. താരങ്ങളുടെ മക്കളെപ്പോലെ പിൻവാതിലിലൂടെയല്ല, സ്വന്തം അധ്വാനത്തിലൂടെയാണ് സുശാന്ത് സിങ് രാജ്പുത് സിനിമയിലെത്തിയതെന്നും കങ്കണ പറഞ്ഞിരുന്നു. കരൺ ജോഹർ സ്വജനപക്ഷപാതത്തിന്റെ വക്താവെന്നും കങ്കണ ആരോപിച്ചിരുന്നു. പൂജ ഭട്ട് പങ്കുവെച്ച വീഡിയോയിൽ കങ്കണ അവതാരകനായ കരൺ ജോഹറിനെ അവഗണിക്കുന്നതും കാണാം.
വാദങ്ങളുടെ പശ്ചാത്തലത്തിൽ മഹേഷ് ഭട്ടിന്റെ പുത്രിയും നടിയുമായ ആലിയ ഭട്ട്, സൽമാൻ ഖാൻ, അനിൽ കപൂറിന്റെ മകൾ സോനം കപൂർ തുടങ്ങിയവരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിലും ഗണ്യമായ കുറവു വന്നിരുന്നു.
Content Highlights: pooja bhatt tweet against kangana ranaut statements on nepotism in bollywood mahesh bhatt karan johar filmfare awards
Published: 10 Jul 2020, 11:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented