സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'ലാല' റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ ഐസ്ട്രീമിലൂടെ ചിത്രം പ്രേക്ഷകരിലെത്തും. അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ ഉൾപ്പടെ പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്.
കല്യാണം, ജാതി വ്യവസ്ഥ ഉൾപ്പടെയുള്ള വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സിന്ദു ഷാജി, നാസർ ചെമ്മാട്ട്, നിധിന്യ, സതീഷ് അമ്പാടി, അഞ്ജന എ. എസ്, അനു ഫെറോക്ക്, തൃനയന, യമുന ചുങ്കപ്പള്ളി, ഗാർഗി ഗങ്കൻ, പ്രണവ് മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
റീൽ കാർണിവലിന്റെ ബാനറിൽ സിദ്ധാർഥൻ ചെരുവന്നൂർ, ഷബു ഫെറോക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സതീഷ് പി. ബാബുവാണ് സംവിധാനം.
Content Highlights: political satire movie laala ott release
Published: 29 Jul 2023, 10:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented