കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരേ പീഡന പരാതി. പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇ മെയിൽ മുഖാന്തരം ലഭിച്ച പരാതിയെ തുടർന്ന് മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണ കമ്മിഷന് കൈമാറിയിട്ടുണ്ട്.
ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായി അവസരം വാഗ്ദാനം ചെയ്യുകയും അതിനായി എത്തിയപ്പോൾ കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഇ മെയിൽ വഴിയാണ് പരാതിപ്പെട്ടിരിക്കുന്നത്. അതേസമയം പരാതിയുടെ വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
പരാതിയിൽ മരട് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്.
Content Highlights: police case against director sreekumar menon
Published: 31 Aug 2024, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented