മുംബൈ:  മറാത്തി ചിത്രത്തില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരേ കേസ്. മാഹിം പോലീസാണ് കേസെടുത്തിരിക്കുന്നത്.

To advertise here,

ഐ.പി.സി സെക്ഷന്‍ 292, 34, പോക്‌സോ സെക്ഷന്‍ 14 എന്നീവകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമൂഹ്യപ്രവര്‍ത്തകയായ സീമ ദേശ്പാണ്ഡെയാണ് സംവിധായകനെതിരേ പരാതി നല്‍കിയത്. മുംബൈ സെഷന്‍ കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ സംവിധായകനെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.