
റാപ്പ് സംഗീതലോകത്തെ പുതിയ തരംഗമാണ് മലയാളികൂടിയായ ഹനുമാൻകൈൻഡ്. ബിഗ് ഡോഗ്സ് എന്ന ഗാനത്തിലൂടെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ തീർത്തു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും അദ്ദേഹം ഗാനമാലപിച്ചു. ഈ ചടങ്ങിനിടെ നടന്ന ഒരു സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർക്കായി ബിഗ് ഡോഗ്സ് ഉൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങൾ ഹനുമാൻകൈൻഡും സംഘവും അവതരിപ്പിച്ചു. പരിപാടി കഴിഞ്ഞയുടൻ പ്രധാനമന്ത്രി വേദിയിലേക്കെത്തി കലാകാരന്മാർ ഓരോരുത്തരെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതിൽ ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ചപ്പോൾ മോദി പറഞ്ഞത് ജയ് ഹനുമാൻ എന്നായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.
ഹനുമാൻകൈൻഡിനൊപ്പം ആദിത്യ ഗാധ്വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞവർഷം ഖലാസി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തനായ കലാകാരനാണ് ആദിത്യ ഗാധ്വി.
മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്ട് ആണ് റാപ്പ് ലോകത്ത് ഹനുമാൻകൈൻഡ് എന്ന പേരിൽ അറിയപ്പെടുന്നത്. 2024 ജൂലൈ 10 നു പുറത്തിറങ്ങിയ ഈ വീഡിയോ ഇപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗമാണ്. മാരുതി 800 കാറിലും യമഹ ബൈക്കുകളിലും നടത്തിയ മരണത്തെ വെല്ലുന്ന ഈ സ്റ്റണ്ട് കണ്ട് കണ്ണ് തള്ളിയവരാണ് പലരും. പൊന്നാനിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും. ബിജോയ് ഷെട്ടി സംവിധാനം ചെയ്ത വീഡിയോ ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ കല്മിയാണ് നിര്‍മ്മിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും എത്തുകയാണ് ഹനുമാൻകൈൻഡ്.
Content Highlights: Hanumankind performs for Prime Minister Narendra Modi in New York Videos Viral
Published: 23 Sept 2024, 10:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented