
അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ആകാംക്ഷനിറഞ്ഞ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. നീരജ് മാധവ് നായകനായി എത്തുന്ന ചിത്രം സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്. നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരുഗാലക്‌സിയിൽനിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ പ്രധാനആകർഷണമെന്ന് ഗ്ലിംപ്‌സ് വീഡിയോ സൂചിപ്പിക്കുന്നു.
അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവിനൊപ്പം അജു വർഗീസ്, അർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകർക്ക് പുതിയ സിനിമാനുഭവം നൽകാൻ 'പ്ലൂട്ടോ'യ്ക്ക് കഴിയുമെന്നാണ് ഗ്ലിംപ്‌സ് വീഡിയോ നൽകുന്ന സൂചന.
നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയ വൻതാരനിര ചിത്രത്തിലുണ്ട്.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകുമാറും രശ്മി രജുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖറാണ് സംവിധായകൻ. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദ്. സനത് ശിവരാജ് എഡിറ്റിംങ്ങും അർക്കാഡോ സംഗീതവിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. മേക്കപ്പ്- പ്രോസ്തെറ്റിക്ക്‌സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്‌സ് സേവ്യറാണ്.
പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്സ്: ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ. സ്റ്റണ്ട് കോർഡിനേറ്റേഴ്‌സ്: എപിയൻസ്, റോബിൻ ടോം, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി, പിആർഒ: അപർണ ഗിരീഷ്.
Content Highlights: First look glimpse of the sci-fi comedy 'Pluto' released. Neeraj Madhav stars as Vicky alongside Altaf Salim as an alien. Features a notable makeover for Aju Varghese. Directed by Adithyan Chandrashekar and produced by Orchid Films International. High-concept Malayalam cinema blending comedy and science fiction
Published: 13 Apr 2026, 12:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented