കോഴിക്കോട്:  നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുദത്തിന് ചികില്‍സയിലായിരുന്നു. 

2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി ജേതാവാണ്.  

അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്. മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചരുത ചിലതൊക്കെ മറുന്നുപോയി, കുരുടന്‍ പൂച്ച എന്നിവ പ്രധാന കൃതികള്‍. മരം പെയ്യുന്നു എന്ന കൃതിയാണ് അക്കാദമി പുരസ്‌കരം നേടിയത്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിട്ടുണ്ട്.

 കോഴിക്കോട് പറമ്പില്‍ സ്വദേശിയാണ്.

Content Highlights: playwright director A santhakumar passed away, Drama Artist Kerala,