തൃശ്ശൂര്‍: തൃശ്ശൂരില്‍ സാംസ്കാരികപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തിനിടെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. ''നമുക്കൊരു കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണുപോലും. തുടങ്ങിയിട്ട് 10 വര്‍ഷമായി കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ'' -എന്നായിരുന്നു ചോദ്യം.
ഇതിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. പറയാന്‍ അവസരം കിട്ടുമ്പോള്‍ എന്തും പറയാമെന്ന് ധരിക്കരുത്. ഇത്രയും ആളുകളുടെ മുന്നില്‍വെച്ച് ഈ സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? അവിടെ പ്രശ്നങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ചു. ആ സ്ഥാപനത്തില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുന്ന രീതി ശരിയാണോ? -മുഖ്യമന്ത്രി ഷിബു ചക്രവര്‍ത്തിയോട് ചോദിച്ചു.
Content Highlights: pinarayi vijayan, lyricist shibu chakravarthy, K R Narayanan National Institute of Visual
Published: 26 Feb 2024, 09:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented