ക്യാപ്റ്റാരിയസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എസ്.എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹൊറര്‍ ചിത്രം 'പാരനോര്‍മല്‍ പ്രൊജക്ടി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അമേരിക്കന്‍ ഫിലിം കമ്പനിയായ ഡാര്‍ക്ക് വെബ് ഫിലിംസാണ് ചിത്രം പുറത്തിറക്കുന്നത്. പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍സ് ആയ ആല്‍വിന്‍ ജോഷ്,  സാം അലക്‌സ്, കാര്‍ത്തിക് രഘുവരന്‍, ക്രിസ്റ്റി ഫെര്‍ണാന്‍ഡോസ് എന്നിവരുടെ കേസ് ഡയറികളാണ്  ഈ സിനിമയിലുടനീളം അവതരിപ്പിക്കുന്നത്. 

To advertise here,

തെക്കേ ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഈ ഹൊറര്‍ സിനിമയില്‍ ഷാഡോ സിനിമാറ്റോഗ്രഫി ആണ്  ഉപയോഗിച്ചിരിക്കുന്നത്. പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് കെട്ടിടത്തില്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം എത്തുന്ന പാരനോര്‍മല്‍  അഇന്‍വെസ്റ്റിഗേറ്റര്‍സ്, ഒട്ടനവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം 

സിനിമാറ്റോഗ്രഫി,  എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകന്‍ എസ്.എസ് ജിഷ്ണു ദേവ് തന്നെയാണ്. ട്രെയ്ലര്‍ പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് എബിന്‍ എസ് വിന്‍സെന്റ് ആണ്. സ്‌നേഹല്‍ റാവു,  ഗൗതം എസ് കുമാര്‍, അഭിഷേക് ശ്രീകുമാര്‍, സുനീഷ്,  ശരണ്‍ ഇന്‍ഡോകേര, സുദര്‍ശനന്‍ റസ്സല്‍പുരം, ജലത ഭാസ്‌കര്‍, ചിത്ര,  അവന്തിക,  അമൃത് സുനില്‍, നൈതിക്,  ആരാധ്യ, മാനസപ്രഭു, ഷാജി ബാലരാമപുരം, അരുണ്‍ എ ആര്‍,  റ്റി സുനില്‍ പുന്നക്കാട്, സുരേഷ് കുമാര്‍, ചാല കുമാര്‍  എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

സിനിമയുടെ സൗണ്ട് ഡിസൈന്‍ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ജെ.എസ് ആണ്.  പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സൗരവ് സുരേഷ്. ജമ്പ് സ്‌കെയര്‍ ധാരാളം ഉള്ള ഈ സിനിമയില്‍ സ്‌പെഷ്യല്‍ മേയ്ക്കപ്പ് ചെയ്തിരിക്കുന്നത് ഷൈനീഷ എം എസ് ആണ്.  സിനിമയുടെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്  ടി. സുനില്‍ പുന്നക്കാട് ആണ്. പബ്ലിസിറ്റി ഡിസൈന്‍ കൈകാര്യം ചെയ്തിരിക്കുന്നത് വിനില്‍ രാജ്,  സ്പ്‌ളെന്‍ഡിഡ് ഒലയോ, പ്രജിന്‍ വി കെ എന്നിവര്‍ ചേര്‍ന്നാണ്. സിനിമയുടെ പി.ആര്‍.ഓ അജയ് തുണ്ടത്തില്‍.