സിനിമാ മേഖലയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടി ഷെഫാലി ജരിവാലയുടെ മരണം.

ഷെഫാലിയും പരാഗ് ത്യാഗി | ഫോട്ടോ: Facebook
അകാലത്തിൽ വിടപറഞ്ഞ നടി ഷെഫാലി ജരിവാലയെക്കുറിച്ചോർത്ത് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭർത്താവും നടനുമായ പരാഗ് ത്യാഗി. തങ്ങൾ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളെ സൂചിപ്പിക്കുന്ന ഹൃദയസ്പർശിയായ സന്ദേശങ്ങളും വീഡിയോകളും അദ്ദേഹം അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഹൃദയം തൊടുന്ന കുറിപ്പും പരാഗ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പരി എന്നാണ് കുറിപ്പിൽ അദ്ദേഹം ഷെഫാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
"നിത്യത എന്നെ ആകാശത്തേക്ക് നയിച്ചാലും ഞാൻ നിനക്കായി കാത്തിരിക്കും. അവിടെ നിന്നെ കണ്ടെത്താനായില്ലെങ്കിൽ, സ്വർഗ്ഗത്തോട് ഞാൻ യാചിക്കും, നിന്നെ കണ്ടെത്താനും നീ മറന്നുപോയ പ്രതിജ്ഞകളെക്കുറിച്ച് നിന്നോട് പറയാനും ഓർമ്മിപ്പിക്കാനും. ഞാൻ ആ പ്രതിജ്ഞകളാണെന്നും നീ എന്റേതാണെന്നും. എന്ത് സംഭവിച്ചാലും എന്റെ സ്നേഹം എപ്പോഴും നിനക്കുള്ളതായിരിക്കും. എന്തുതന്നെയായാലും നീ തന്നെയായിരിക്കും ഞാൻ ആരാധിക്കുന്ന ഒരാൾ. ഞാൻ നിനക്കായി എന്നെന്നും കാത്തിരിക്കും.
നമുക്ക് അവിടെവെച്ചു കാണാം. ആ കണ്ടുമുട്ടലിന് അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ. ദയവായി എന്നെ എത്രയും പെട്ടെന്ന് വിളിക്കൂ, നീയെന്ന എന്റെ 'പരി', എന്റെ 'ഗുന്തി' ഇല്ലാതെ എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല". പരാഗ് ത്യാഗി കുറിച്ചതിങ്ങനെ. ഷെഫാലിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുണ്ടാക്കിയ റീലും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുൻപും ഷെഫാലിയെക്കുറിച്ച് പരാഗ് സംസാരിച്ചിട്ടുണ്ട്. എത്രയോ വലിയ വ്യക്തിത്വമായിരുന്നു അവർ. മറ്റുള്ളവർക്ക് എപ്പോഴും മുൻഗണന നൽകിയ വ്യക്തിയായിരുന്നു ഷെഫാലിയെന്നും അവർ എന്നെന്നും ഓര്‍മിക്കപ്പെടും. ലക്ഷ്യബോധവും ഊർജസ്വലതയുമുള്ള വ്യക്തിയായിരുന്നു ഷെഫാലി. അചഞ്ചലമായ നിശ്ചയദാർഢ്യത്തോടു കൂടി തന്റെ കരിയറിനെയും മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും പരിപോഷിപ്പിച്ചുകൊണ്ട് ലക്ഷ്യബോധത്തോടെ ജീവിച്ച ഒരു സ്ത്രീയായിരുന്നു അവർ. എല്ലാ സ്ഥാനമാനങ്ങൾക്കും നേട്ടങ്ങൾക്കും അപ്പുറം, ഷെഫാലി നിസ്വാർത്ഥമായ സ്നേഹത്തിന്റെ ഏറ്റവും ഉദാത്ത രൂപമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
സിനിമാ മേഖലയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടി ഷെഫാലി ജരിവാലയുടെ മരണം. ഇക്കഴിഞ്ഞ ജൂണിലായിരുന്നു 42-കാരിയായ നടിയുടെ മരണം.
Content Highlights: Parag Tyagi keeps his late wife Shefali Jariwala`s memory alive with heartfelt social media tributes & dedicates platforms to her foundation. Learn more.
Published: 10 Oct 2025, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented