ശക്തമായ കണ്ണുകളുള്ള ശരിയായ ഒരാളെ ഈ കഥാപാത്രത്തിനായി കണ്ടെത്താനായില്ലെങ്കില്‍ നമ്മള്‍ക്ക് ഈ സിനിമ നിര്‍ത്തിവെക്കാമെന്ന് വരെ ഞാന്‍ രവികുമാറിനോട് പറഞ്ഞു.

Rajini And Aishwarya | Photo: AFP, AP
സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം പടയപ്പയില്‍ നീലാംബരി എന്ന ശക്തമായ കഥാപാത്രം ഐശ്വര്യാ റായ് ചെയ്യണമെന്നാണ് താന്‍ ആദ്യം ആഗ്രഹിച്ചിരുന്നതെന്ന് രജനീകാന്ത്. ഡിസംബര്‍ 12-ന് ചിത്രം റീറിലീസ് ചെയ്യാനിരിക്കെ പുറത്തുവിട്ട 'ദി റിട്ടേണ്‍ ഓഫ് പടയപ്പ' എന്ന വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. രജനീകാന്തിന്റെ 75-ാമത് ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. പടയപ്പയുമായി ബന്ധപ്പെട്ട രസകരമായ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.
'നീലാംബരി എന്ന കഥാപാത്രത്തേക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഐശ്വര്യാറായിയെയാണ് മനസ്സില്‍വന്നിരുന്നത്. ഈ റോളിന് ഐശ്വര്യാ റോയ് മികച്ചതാവുമെന്നും അവര്‍തന്നെ അത് ചെയ്യണമെന്നും എനിക്ക് തോന്നി. അവരുടെ ഡേറ്റിന് വേണ്ടി മൂന്ന് മാസത്തോളം ഞങ്ങള്‍ ശ്രമിച്ചിരുന്നു. അവരുടെ ബന്ധുക്കള്‍ വഴിയും ബന്ധപ്പെടാന്‍ ശ്രമിച്ചു. റോള്‍ നല്ലതാണെന്ന് അവര്‍ പറഞ്ഞിരുന്നുവെങ്കില്‍, ഞങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഒരു വര്‍ഷംവരെ കാത്തിരിക്കുമായിരുന്നു. കാരണം ആ കഥാപാത്രം ക്ലിക്കാവേണ്ടതുണ്ട്. അല്ലെങ്കില്‍ ആ സിനിമ വര്‍ക്കാവില്ല. പിന്നീടാണ് അറിഞ്ഞത് അവര്‍ക്ക് ആ കഥാപാത്രത്തിന് താത്പര്യമില്ലെന്ന്.'
അപ്പോള്‍ മറ്റാരേയെങ്കിലും നോക്കേണ്ടതായിവന്നു. സിനിമ വിജയിക്കണമെങ്കില്‍ നീലാംബരി റോള്‍ വളരെ ശക്തമായിരിക്കണമെന്ന് താന്‍ സംവിധായകന്‍ കെഎസ് രവികുമാറിനോട് പറഞ്ഞിരുന്നുവെന്നും രജനി പറഞ്ഞു. ഒരുപാട് നിര്‍ദേശങ്ങള്‍ വന്നു, പക്ഷെ, ആ കഥാപാത്രം ആവശ്യപ്പെടുന്ന ആജ്ഞാശക്തിയുള്ള കണ്ണുകളുള്ള ഒരാളെ കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല.
ശക്തമായ കണ്ണുകളുള്ള, ശരിയായ ഒരാളെ ഈ കഥാപാത്രത്തിനായി കണ്ടെത്താനായില്ലെങ്കില്‍ നമ്മള്‍ക്ക് ഈ സിനിമ നിര്‍ത്തിവെക്കാമെന്നുവരെ ഞാന്‍ രവികുമാറിനോട് പറഞ്ഞു. പിന്നീട് രവികുമാര്‍ തന്നെയാണ് രമ്യ കൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. അതിന് ശേഷം അവരും സിനിമയുടെ ഭാഗമായി.
ചിത്രത്തില്‍ അതിശക്തമായ കഥാപാത്രമായിരുന്നു നീലാംബരി. രമ്യ കൃഷ്ണന്റെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റി. അതോടുകൂടി രമ്യ കൃഷ്ണന്‍ ഒരു താരമായും വളര്‍ന്നു.
പടയപ്പയുടെ രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് രജനീകാന്ത് വെളിപ്പെടുത്തി. 'പടയപ്പയുടെ ആദ്യഭാഗത്ത് നീലാംബരി പറയുന്നുണ്ട്. അടുത്ത ജന്മത്തിലെങ്കിലും ഞാന്‍ പ്രതികാരം ചെയ്യുമെന്ന്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന്റെ പേര് നീലാംബരി -പടയപ്പ 2 എന്നായിരിക്കും.' ചിത്രം നന്നായി വന്നാല്‍, അത് ആരാധകര്‍ക്ക് ഒരു ഉത്സവം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പടയപ്പയുടെ യഥാര്‍ത്ഥ നിര്‍മാതാവ് താനാണെന്നും കഥ വികസിപ്പിച്ചെടുത്തതും താനാണെന്നും രജനീകാന്ത് വീഡിയോയില്‍ വെളിപ്പെടുത്തി.
Content Highlights: Rajinikanth reveals he initially wanted Aishwarya Rai for Neelambari in Padayappa. The Tamil blockbuster is re-releasing soon. Discover more!
Published: 09 Dec 2025, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented