സുരേഷ് ​ഗോപി നായകനാവുന്ന 250-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.. ഒറ്റക്കൊമ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്. സംവിധാനം ചെയ്യുന്നത് നവാ​ഗതനായ മാത്യു തോമസാണ്.

To advertise here,

എന്നാൽ ഇതേ പേരിൽ മറ്റൊരു ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നവാഗതനായ മഹേഷ് പാറയിൽ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം പ്രഖ്യാപിക്കുന്നത് സെപ്റ്റംബറിലാണ്. അതിനു ശേഷമാണ് സുരേഷ് ​ഗോപി ചിത്രം ഇതേ പേരിൽ പ്രഖ്യാപിക്കപ്പെടുന്നത്. ആദ്യംപേര് രജിസ്റ്റർ ചെയ്തവർക്കാണ് അത് ഉപയോ​ഗിക്കാനുള്ള അവകാശം. എന്നാൽ വിവാദങ്ങൾക്ക് ഇല്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ പേര് മാറ്റുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹേഷ്.

ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ രജിസ്ട്രേഷനുമായി ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും , മറ്റു വിവാദങ്ങളിലേക്കു പോവാൻ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ ന്യൂ ടൈറ്റിൽ വിത്ത് ലീഡ് കാരക്റ്റർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും.
ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകചത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല ! ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷിമോഗ ക്രിയേഷൻസിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറിൽ ഷബീർ പത്തൻ, നിധിൻ സെയ്നു മുണ്ടക്കൽ, എന്നിവർ ചേർന്നാണ് നിർമാണം.

Content Highlights : Ottakomban two movies In same names Suresh gopi Tomichan Mulakupadam Mahesh Parayil