
പൂർണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചു നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും ചെയ്യുന്ന "ഒരു താത്വിക അവലോകനം"ചിത്രീകരണത്തിനൊരുങ്ങുന്നു..
യോഹന്നാൻ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗീസ് യോഹന്നാൻ ആണ് ചിത്രം നിർമിക്കുന്നത്..ജോജു ജോർജ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിരഞ്ജൻ രാജു,അജു വർഗീസ്,ഷമ്മി തിലകൻ എന്നിവരും അണി നിരക്കുന്നു..
ഏറെക്കാലത്തിനു ശേഷം മലയാള സിനിമയിൽ എത്തുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യം കൂടിയാണ് ഒരു താത്വിക അവലോകനം.. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചിരുന്നു..
കൊട്ടാരക്കര കേന്ദ്രീകരിച്ച് ഡിസംബർ മാസത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് ഹിറ്റ് സിനിമകൾ ഏറെ സമ്മാനിച്ച വിഷ്ണു നാരായണൻ ആണ്.. ബാദുഷ പ്രൊഡക്ഷൻ ഡിസൈൻ ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ എസാൻ ആണ്..
മലയാള സിനിമയിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യമായ സന്ദേശത്തിലെ ഏറെ പ്രശസ്തമായ സംഭാഷണം സിനിമയുടെ ടൈറ്റിൽ ആവുമ്പോൾ പ്രേക്ഷകരും സിനിമയിൽ നിന്നും ഏറെ പ്രതീക്ഷിക്കുന്നു. തീർച്ചയായും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റില്ല എന്നും എല്ലാ അർത്ഥത്തിലും ആസ്വദിച്ചു ചിരിക്കാനും ചിന്തിക്കാനും ഉള്ള ചേരുവകൾ തന്റെ സിനിമയിൽ ഉണ്ട് എന്നും സംവിധായകൻ അഖിൽ മാരാർ പ്രതികരിച്ചു.. കോവിഡിന്റെ പ്രശ്നങ്ങൾ മാറി തീയേറ്ററുകൾ സജീവമായാൽ അടുത്ത വർഷത്തോടെ സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയും സംവിധായകൻ പങ്കുവച്ചു.
Content Highlights : Oru Tatvika Avalokanam Niranj Joju And Aju Vargheese Directed by Akhil Marar
Published: 14 Oct 2020, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented