
കൊട്ടരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശെെലജ സിനിമയിലേക്ക്. നവാഗതനായ അഖിൽ മാരാർ സംവിധാനം ചെയ്യുന്ന " ഒരു താത്വിക അവലോകന'ത്തിലൂടെയാണ് ശൈലജയുടെ സിനിമാ അരങ്ങേറ്റം.
ജോജു ജോർജ്ജ്, അജു വർഗീസ്,നിരഞ്ജൻ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തന്നെ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.
യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ജേഷ്ഠ്യന്‍ സജി വെഞ്ഞാറമൂട് ആദ്യമായി അഭിനയിക്കുന്നു.
ഷമ്മി തിലകൻ,സലിം കുമാർ,കൃഷ്ണ കുമാർ,ജയകൃഷ്ണൻ, മേജർ രവി,ശ്രീജിത് രവി,മാമുക്കോയ,പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പ്രൊഡക്ഷൻ കൻട്രോളർ എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു, അസോസിയേറ്റ് ഡയറക്ടര്‍-ബോസ്.
പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന " ഒരു താത്വിക അവലോകം "എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights : kottarakkara sreedharan nai daughter shailaja acting debut oru tatvika avalokanam joju akhil marar movie
Published: 24 Dec 2020, 01:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented