
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം "ഒരു ദുരൂഹ സാഹചര്യത്തിൽ " പൂർത്തിയായി. ചിത്രം ഉടൻ തീയേറ്ററുകൾ എത്തും. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
കോ പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോധരൻ. ക്യാമറ -അർജുൻ സേതു. എഡിറ്റർ -മനോജ് കണ്ണോത്ത്. സംഗീതം -ഡോൺ വിൻസന്റ്. ആർട്ട് -ഇന്ദുലാൽ കാവീദ്. സൗണ്ട് ഡിസൈൻ -ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് -വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ പി തോമസ്. മേക്കപ്പ് -റോണെക്സ് സേവ്യർ. കോസ്റ്റ്യൂം -മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -അജിത്ത് വേലായുധൻ. സ്റ്റണ്ട് മാസ്റ്റർ -വിക്കി. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു. പി ആർ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. ലൊക്കേഷൻ മാനേജർ -റഫീഖ് പാറക്കണ്ടി. മാർക്കറ്റിംഗ് -സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രൊമോഷൻസ് -മാർട്ടിൻ ജോർജ്, ആഷിഫ് അലി. അഡ്വർടൈസ്മെന്റ്-ബ്രിങ്ഫോർത്ത്. ഡിസൈൻസ് -ഓൾഡ് മങ്ക്സ്. വിതരണം -മാജിക് ഫ്രെയിംസ് റിലീസ്.
Content Highlights: Kunchacko Boban`s New Movie: Release Date & Cast
Published: 08 Mar 2025, 09:15 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented