
സംഭാഷണങ്ങളില്ലാതെ ഒരുക്കിയ 17 മിനിറ്റ് ദൈർഘ്യമുള്ള 'വൺ നൈറ്റ്സ് ലവേഴ്‌സ്' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. വ്യത്യസ്തമായ അവതരണവും അഭിനയമികവും അതിന് ഒത്തു ചേർന്നു നിൽക്കുന്ന പശ്ചാത്തല സംഗീതവും രസകരമായ പ്രമേയവുമാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത്.
ചിത്രത്തിന്റെ കഥയും, സംവിധാനവും, ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് രജിത് കുമാറാണ്. ആശയം അരവിന്ദ് എ ആർ. ഗായത്രി സുരേഷ്, സോണിയ ഗിരി, പി മണികണ്ഠൻ, അരവിന്ദ് എ ആർ, പോൾ ഡി ജോസഫ്, ആതിര പട്ടേൽ, സ്വേജോ ജോൺസൺ, വിവേക് ഇ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ചിന്നു കുരുവിള. ഗായത്രി സുരേഷ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.
Content Highlights: One Night's Lovers Malayalam Short Film Rajith Kumar Gayathri Suresh Chinnu Kuruvilla
Published: 29 Jul 2020, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented