ദുബായ്: സിനിമയുടെ ലാഭനഷ്ടക്കണക്കുകൾ പുറത്തുവിടുന്ന നിർമാതാക്കളുടെ രീതിയോട് യോജിപ്പില്ലെന്ന് വെളിപ്പെടുത്തി മലയാള സിനിമാതാരം നിവിൻ പോളി. സിനിമാ നിർമാണത്തിന്റെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടേണ്ടതില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പുതിയ സിനിമയായ സർവ്വം മായയുടെ പ്രചരണാർഥം ദുബായിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നല്ല സിനിമകൾ ഉണ്ടാക്കുകയെന്നതാണ് പ്രധാനം. എന്തിനാണ് ഈ കണക്കുകൾ പുറത്തുവിടുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഇത്രയും നാൾ ഇല്ലാതിരുന്ന പരിപാടിയായിരുന്നു ഇത്. എല്ലാവരും ചേർന്ന് ഒരു കുട്ടായ്മയെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ, ഇത്തരത്തിലുള്ള കീഴ്‌വഴക്കങ്ങൾ കൂടുതൽ നിക്ഷേപകർ ഈ രംഗത്തേക്ക് വരുന്നതിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും നിവിൻ പോളി അഭിപ്രായപ്പെട്ടു.
ഏതൊരു വ്യവസായമായിരുന്നാലും ലാഭവും നഷ്ടവുമുണ്ടാകാറുണ്ട്. എന്നാൽ, ഇതൊന്നും അങ്ങനെ പുറത്തുവിടണമെന്നില്ല. മലയാള സിനിമ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാവരുടെയും കൂട്ടായ്മ ഉണ്ടാകണമെന്ന് മാത്രമാണ് ഞാൻ വിശ്വസിക്കുന്നതെന്നും നിവിൻ പറഞ്ഞു. സർവ്വം മായ സിനിമയുടെ സംവിധായകൻ അഖിൽ സത്യൻ, നടി റിയാ ഷിബു, നിർമാതാവ് രാജീവ് മേനോൻ, കണ്ണൻ രവി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Nivin Pauly expresses his disapproval of revealing film profit and loss statements, calling it an unprecedented practice. Discusses the impact on investment in the Malayalam film industry.
Published: 25 Dec 2025, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented