നിവിൻ പോളിയും അൽഫോൺസ് പുത്രനും മലയാളസിനിമയിലെതന്നെ ഒരു വൈറൽ കൂട്ടുകെട്ടാണ്. നേരം, പ്രേമം എന്നിങ്ങനെ ചെയ്ത രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റ്. അതിൽ രണ്ടാമത്തെ ചിത്രമാകട്ടെ തെന്നിന്ത്യൻ സിനിമാലോകത്തുതന്നെ വൻ ചർച്ചയായതും. ഇവർ ഇനിയെപ്പോഴാണ് ഒരുമിക്കുകയെന്ന ആകാംക്ഷയ്ക്ക് ശക്തിപകർന്ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പ്രചരിക്കുകയാണ്.
സംവിധായകൻ അൽഫോൺസ് പുത്രന്റെ പിറന്നാളായിരുന്നു കടന്നുപോയത്. പ്രിയസുഹൃത്തുകൂടിയായ സംവിധായകന് നിവിൻപോളി ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി ആശംസ നേർന്നിരുന്നു. ഈ ആശംസയും അതിന് അൽഫോൺസ് പുത്രൻ നൽകിയ മറുപടിയുമാണ് ആരാധകരിൽ ആകാംക്ഷ വർധിപ്പിച്ചിരിക്കുന്നത്. 'മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ' എന്നാണ് അൽഫോൺസ് പുത്രൻ നിവിനെ മെൻഷൻ ചെയ്തുകൊണ്ട് ചോദിച്ചത്. ഇതിന് 'ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി' എന്നാണ് നിവിന്റെ മറുപടി.
ഇരുവരും തമ്മിലുള്ള സംഭാഷണം സ്ക്രീൻഷോട്ട് ആയി നിവിൻ പോളി സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇട്ടിട്ടുമുണ്ട്. ഇതോടെ ഇരുവരുമൊരുമിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകൾ ആരാധകർ തുടങ്ങിയിരിക്കുകയാണ്.
അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച നേരം 2013-ലാണ് പുറത്തിറങ്ങിയത്. നിവിൻ പോളി, നസ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. 2015-ലാണ് പ്രേമം റിലീസിനെത്തിയത്. നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലും തമിഴിലും വൻ ഹിറ്റായിരുന്നു. ചിത്രം ഈയിടെ തമിഴ്നാട്ടിൽ റീ റിലീസ് ചെയ്തിരുന്നു.
Content Highlights: nivin pauly and alphonse puthren instagram status viral, nivin pauly news
Published: 10 Feb 2024, 07:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented