
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ 'തുറമുഖം' മാര്‍ച്ച് 10-ന് തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിവിന്‍പോളി. തുറമുഖം ഒരു അടി-ഇടി പടമല്ലെന്നും കൃത്യമായി രാഷ്ട്രീയം പറയുന്ന, ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണെന്ന് നിവിന്‍ പോളി പറഞ്ഞു. തുറമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിവിന്‍ പോളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രസകരമായാണ്. പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കുന്നത് പോലെ അടി-ഇടി പടമല്ല തുറമുഖം. ഇതില്‍ എല്ലാമുണ്ട്. റിലേഷന്‍ഷിപ്പുകളെക്കുറിച്ച് ചിത്രം പറഞ്ഞുപോകുന്നുണ്ട്. അച്ഛന്‍, മക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് സിനിമ പറയുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയം കൂടി ചിത്രം പറയുന്നുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. മൂന്ന് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കുന്നത്. രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും.
ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എഡിറ്റിങ് -ബി. അജിത്കുമാര്‍, കലാസംവിധാനം -ഗോകുല്‍ ദാസ്, സംഗീതം -ഷഹബാസ് അമന്‍. ഡിസൈന്‍ - ഓള്‍ഡ്‌മോങ്ക്‌സ്, ഡിസ്ട്രിബ്യൂഷന്‍ ലീഡ് - ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍ -അനൂപ് സുന്ദരന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍ -ബിനു ബ്രിങ്‌ഫോര്‍ത്ത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്.
Content Highlights: nivin pauly about new movie thuramukham
Published: 09 Mar 2023, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented