ഇത്തവണ മുഴുനീള കഥാപാത്രമായി അജു വർഗ്ഗീസും കൂടെയുണ്ട്. കൂടാതെ ജഗദീഷ്, കലാരഞ്ജിനി, അശോകൻ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്.

നിവിൻ പോളിയുടെ 51-ാം ചിത്രത്തിന്റെ സ്വിച്ചോൺ ചടങ്ങ് ഞായറാഴ്ച കൊച്ചിയിൽ നടന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമാതാക്കളാകുന്ന ചിത്രം ‘ജയ ജയ ഹേ’യിൽ വിപിൻ ദാസിനൊപ്പം സഹ എഴുത്തുകാരനായി പ്രവർത്തിച്ച നാഷിദ് ഫാമിയാണ് സംവിധാനം ചെയ്യുന്നത്. സ്വിച്ചോൺ ചടങ്ങിൽ വിപിൻ ദാസ്, സവിൻ ഷാ തുടങ്ങിയവരും പങ്കെടുത്തു.
കാന്താര ചാപ്റ്റർ 1 ഉൾപ്പെടെ കന്നഡ - തെലുഗു ഇൻഡസ്ട്രിയിലെ നിറസാന്നിധ്യമായ രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക. ഇത്തവണ മുഴുനീള കഥാപാത്രമായി അജു വർഗ്ഗീസും കൂടെയുണ്ട്. കൂടാതെ ജഗദീഷ്, കലാരഞ്ജിനി, അശോകൻ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ്: കണ്ണൻ മോഹൻ, സംഗീതം: ഇലക്ട്രോണിക് കിളി, കോ റൈറ്റർ: നിധിൻ നാഗേഷ്, പ്രൊഡക്ഷൻ ഡിസൈൻ: ആഷിക് എസ്, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പ്രോജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ: വിനീത് വിജയ്, ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്, ആർട്ട്: നിതീഷ് ചന്ദ്രൻ, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ എൽ പി, പി ആർ ഓ: ഹെയിൻസ്.
Content Highlights: The switch-on ceremony for Nivin Pauly's 51st feature film, directed by Jaya Jaya Jaya Jaya Hey co-writer Nashid Fami and featuring Rukmini Vasanth as the female lead, was held in Kochi.
Published: 09 Aug 2026, 02:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented