ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷയുടെ മരണം സിനിമയാവുന്നു. ബെന്നി ആശംസ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് നി പ എന്നാണ് പേര്. ഈ മാസം 26-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

To advertise here,

ജിജോ ​ഗോപി, ബാബു ആന്റണി, ജോണി ആന്റണി, സലിം കുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. കുളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മയായി അഭിനയിക്കുന്നത്. ഹിമുക്രി ക്രിയേഷൻസിൻ്റെ ബാനറിൽ ബെന്നി പി ജോൺ ആണ് ചിത്രം നിർമിക്കുന്നത്.

പ്രജോദ് ഉണ്ണി, ഷേർളി രാജ് എന്നിവരുടെ വരികൾക്ക് സുനിൽ ലാൽ ചേർത്തല ഈണം പകർന്നിരിക്കുന്നു. അനീഷ് കെ.എസ്.എഫ്.ഡി.സി എഡിറ്റിങ്ങും രാജീവ് ഇ. കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. പളനി, ജിറോഷ് എന്നിവരാണ് സംഘട്ടനസംവിധാനം.