നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മൂക്കുത്തി അമ്മന്‍ എന്ന കഥാപാത്രമായി തന്നെ ചിത്രത്തിലെത്തുന്ന നയന്‍താരയുടെ ദേവീരൂപത്തിലുള്ള ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്

To advertise here,

ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇ​ശാ​രി ഗ​ണേ​ഷാണ് നിര്‍മാണം. ഭക്തിചിത്രമായി  ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു.

രജനികാന്ത് നായകനായെത്തിയ ദര്‍ബാറിലാണ് നയന്‍താര ഒടുവില്‍ വേഷമിട്ടത്.

nayanthara

Content Highlights : Nayanthara starring Mookuthi Amman First look poster Directed by RJ Balaji and N J Saravanan