കഴിഞ്ഞ ദീപാവലിക്ക് ഒ ടി ടി പ്ലാറ്റ് ഫോമില്‍ റീലീസ് ചെയ്ത് വന്‍ വിജയം നേടിയ ചിത്രങ്ങളാണ് സൂര്യയുടെ സൂരരൈ പോട്ര്, നയന്‍താരയുടെ മുക്കൂത്തി അമ്മന്‍ എന്നീ സിനിമകള്‍. ഈ സിനിമകളിലെ മലയാളി സാന്നിധ്യവും വിജയത്തിന് കാരണമായിരുന്നു എന്നതും ശ്രദ്ധേയമാണ്. സൂരരൈ പോട്രുവില്‍ നായിക മലയാളിയായ അപര്‍ണ്ണ ബാലമുരളിയും മൂക്കുത്തി അമ്മനില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് നയന്‍താരയുമാണ് നായികമാരായി അഭിനയിച്ചത്. ഈ രണ്ടു സിനിമകളിലേയും മറ്റൊരു ശ്രദ്ധേയ ഘടകം ഊര്‍വശിയായിരുന്നു. 

To advertise here,

അവര്‍ അവതരിപ്പിച്ച കഥപാത്രങ്ങള്‍ രണ്ടും രണ്ടു ധ്രുവങ്ങളിലുള്ളതുമായിരുന്നു. സൂരരൈ പോട്രുവില്‍ നായകന്റെ അല്‍പ്പം ഗൗരവമുള്ള അമ്മ വേഷം ആയിരുന്നുവെങ്കില്‍ മൂക്കുത്തി അമ്മനില്‍ കോമഡി പറയുന്ന അമ്മയായിരുന്നു. ഈ രണ്ടു വേഷങ്ങളും കാണികളുടെ  മുക്തകണ്ഠമായ പ്രശംസ നേടി. രണ്ടു സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു. എന്നാല്‍ തിരക്കു കാരണം ഊര്‍വശിക്ക് മലയാളത്തില്‍ ശബ്ദം നല്‍കാനായില്ല. 

രണ്ടു സിനിമകളുടെയും മലയാളം, തെലുങ്ക് കന്നഡ ഡബ്ബിംഗ് ഉത്തരവാദിത്വം ജോളി സ്റ്റുഡിയോ ഉടമ ഷിബു കല്ലാറിന്. ഉര്‍വശിക്ക് വേണ്ടി മലയാളത്തില്‍ ശബ്ദം നല്‍കുന്നതിനായി പലരുടെയും ശബ്ദം പരീക്ഷിച്ചു നോക്കി. ആരുടെയും ശബ്ദം ചേരുന്നില്ല. പ്രത്യേകിച്ച് സൂര്യയുടെ അമ്മ വേഷത്തിന്. ഒടുവില്‍ ഷിബു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ തന്റെ ഭാര്യ ജോളിയെ കൊണ്ട് ഡബ്ബ് ചെയ്ത് നോക്കി. അങ്ങനെ രണ്ടു സിനിമകളിലും ഊര്‍വശി സംസാരിച്ചത് ജോളിയുടെ ശബ്ദത്തില്‍. സിനിമകള്‍ മലയാളത്തില്‍ എത്തിയപ്പോള്‍  ഊര്‍വശിയേയും അവരുടെ കഥാപാത്രങ്ങളെയും ആരാധകര്‍ നെഞ്ചിലേറ്റി, ഒപ്പം ജോളിയുടെ ശബ്ദത്തെയും. അങ്ങനെ ഈ ചിത്രങ്ങളിലൂടെ ദീപാവലി താരമായി ഊര്‍വശി. ഒപ്പം ഊര്‍വശിക്കു വേണ്ടി മലയാള ശബ്ദം നല്‍കിയ ജോളി ഷിബുവും ശ്രദ്ധേയയായി.

Content Highlights: Jolly who dubbed for Urvashi In Soorarai Potru and Mookuthi Amman