
താന്‍ അഭിനയിച്ച സിനിമകള്‍ക്ക് ലഭിക്കാത്തത്ര സ്വീകാര്യതയാണ് തന്‍റെ ജീവിതത്തേക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് കിട്ടിയതെന്ന് നയന്‍താര. അത്രയധികം പ്രതികരണങ്ങളാണ് 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിക്ക് കിട്ടിയതെന്നും അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും 'ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക്' നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
ഡോക്യുമെന്ററിക്ക് കിട്ടിയ പ്രതികരണങ്ങളെല്ലാം ഒരുപാട് സന്തോഷമുണ്ടാക്കി. അതിനിടയ്ക്ക് വിവാദങ്ങളും പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാവുകയും അത് പരിഹരിക്കുകയുമൊക്കെ നടക്കുന്നുണ്ടായിരുന്നു. പകല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും രാത്രിയാകുമ്പോള്‍ ഡോക്യുമെന്ററിയുടെ പ്രതികരണങ്ങളില്‍ ഞങ്ങള്‍ സന്തോഷിക്കുകയുമായിരുന്നു.
ഒരുപാട് മെസ്സേജുകളാണ് കിട്ടുന്നത്. ഞാന്‍ അഭിനയിച്ച സിനികള്‍ക്ക് പോലും ഇത്രയധികം പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെ അഭിനയിച്ചു, നിങ്ങളെങ്ങനെ കാണപ്പെട്ടു, തുടങ്ങിയവയെല്ലാമാണ് പൊതുവെ സിനിമയെ സംബന്ധിച്ച് ശ്രദ്ധിക്കുക. എന്നാല്‍ ഈ ഡോക്യുമെന്ററി പ്രതീക്ഷയേയും സ്‌നേഹത്തേയും കുറിച്ചെല്ലാമാണ് പറയുന്നത്. അതാണ് നമുക്കെല്ലാം ആവശ്യമുള്ളത്. അതില്‍ കൂടുതല്‍ നമുക്കെന്ത് ആവശ്യപ്പെടാനാവും?, നയന്‍താര പറഞ്ഞു.
ഡോക്യുമെന്ററിയും അതിനു പിന്നിലുള്ള ആശയവുമൊന്നും എത്രപേര്‍ കാണുമെന്ന് കണക്കാക്കിയിരുന്നില്ലെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു. വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ഒരു പെണ്‍കുട്ടിയെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. സ്‌നേഹം, ദയ, വിജയം, പരാജയം, പ്രയാസങ്ങള്‍, വേദന, പ്രതീക്ഷ എല്ലാം അടങ്ങിയതാണത്. അസംഖ്യം ആളുകള്‍ ഈ ഡോക്യുമെന്ററി കാണണമെന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. അതൊരു പത്തുപേരിലേക്ക് എത്തിയാല്‍ പോലും ഞാന്‍ സന്തോഷവതിയാണ്.
ഈ ഡോക്യുമെന്ററി കണ്ട് പത്ത് പെണ്‍കുട്ടികള്‍ക്കെങ്കിലും അവരുടെ ജീവിതത്തില്‍ പ്രതീക്ഷ നല്‍കാനായാല്‍ ഞാന്‍ സംതൃപ്തയാണ്. ആ ഒരു ഉദ്ദേശ്യം മാത്രമേ അതിനുപിന്നിലുണ്ടായിരുന്നുള്ളു. എന്നാല്‍, അത് ഇത്തരത്തില്‍ ഹിറ്റായതിലും ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയതിലും ഞങ്ങള്‍ കൃതാര്‍ഥരാണ്. അതെല്ലാം ബോണസായി കിട്ടിയതാണ്, നയന്‍താര വ്യക്തമാക്കി.
Content Highlights: Actor Nayanthara responds about the success of her documentary
Published: 12 Dec 2024, 09:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented