യു.എസിലെ സിനിമാ പ്രേമികൾക്ക് ഈ വരുന്ന ഞായറാഴ്ച അതായത് ഓ​ഗസ്റ്റ് 27ന് വെറും നാല് ഡോളർ മാത്രം മുടക്കി അവർക്ക് ഇഷ്ടമുള്ള സിനിമകൾ കാണാം. അതും ഈയടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് സിനിമകളായ ഒപ്പെൻഹൈമറും ബാർബിയുമടക്കം. ദേശീയ സിനിമാദിനത്തോടനുബന്ധിച്ച്  സിനിമ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയാണ് വിലക്കുറവിൽ സിനിമകൾ പ്രദർശിപ്പിക്കുക എന്ന ആശയവുമായി രം​ഗത്തെത്തിയത്. സാ​ധാരണ എട്ട് മുതൽ 12 ഡോളർ വരെയാണ് അമേരിക്കയിൽ സിനിമ കാണാൻ ചെലവാകുക. 

To advertise here,