
ബോളിവുഡ് അരങ്ങേറ്റത്തിന് തെലുങ്ക് താരം നാഗചൈതന്യ. അദ്വൈത് ചന്ദന്റെ സംവിധാനത്തിൽ ആമിർ ഖാൻ നായകനാവുന്ന 'ലാൽ സിംഗ് ഛദ്ദ'യിലൂടെയാണ് നാഗചൈതന്യയുടെ ബോളിവുഡ് രംഗപ്രവേശം. ചിത്രത്തിൻറെ ഇപ്പോൾ പുരോഗമിക്കുന്ന ലഡാക്ക് ഷെഡ്യൂളിൽ നിന്ന് ആമിറിനും കിരൺ റാവുവിനുമൊപ്പമുള്ള ചിത്രവും നാഗചൈതന്യ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
ആമിർ ഖാൻ അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ആത്മസുഹൃത്തിന്റെ കഥാപാത്രമാണ് നാഗചൈതന്യയുടേത്. ബാല എന്നാണ് കഥാപാത്രത്തിന്റെ പേര്. നേരത്തെ വിജയ് സേതുപതി അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്ന കഥാപാത്രമാണ് ഇത്. കരീന കപൂർ ആണ് ചിത്രത്തിലെ നായിക.
ലോകശ്രദ്ധയാകർഷിച്ച ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. 1994ൽ റിലീസ് ചെയ്ത ചിത്രത്തിൽ ടോം ഹാങ്ക്സ് ആണ് നായകനായി എത്തിയത്.
content highlights : naga chaithanya bollywood debut in aamir khan movie lal singh chaddha
Published: 10 Jul 2021, 11:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented