വിവാഹത്തെക്കുറിച്ചോ സാമന്തയെക്കുറിച്ചോ ഒരു വാക്കുപോലും പോസ്റ്റിൽ ഇല്ലെങ്കിലും കലയോടുള്ള ആത്മാർത്ഥതയെക്കുറിച്ചാണ് നാഗചൈതന്യ കുറിച്ചിരിക്കുന്നത്.

നാഗചൈതന്യ | ഫോട്ടോ: www.instagram.com/chayakkineni/
തെലുങ്ക് താരം നാഗചൈതന്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. നാഗചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും തമ്മിലുള്ള വിവാഹത്തിനുപിന്നാലെയാണീ പോസ്റ്റ് വന്നിരിക്കുന്നത്. വിവാഹത്തെക്കുറിച്ചോ സാമന്തയെക്കുറിച്ചോ ഒരു വാക്കുപോലും പോസ്റ്റിൽ ഇല്ലെങ്കിലും കലയോടുള്ള ആത്മാർത്ഥതയെക്കുറിച്ചാണ് നാഗചൈതന്യ കുറിച്ചിരിക്കുന്നത്.
രണ്ടുവർഷം മുൻപ് നാഗചൈതന്യ നായകനായി ദൂത എന്ന പേരിൽ വെബ്സീരീസ് പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ഈ ആമസോൺ പ്രൈം വെബ്സീരീസ് സ്വന്തമാക്കിയത്. ഇതേക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്. ഈ സീരീസിൽനിന്നുള്ള ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
"ഒരു അഭിനേതാവ് എന്ന നിലയിൽ, സർഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതിൽ നിങ്ങളുടെ കഴിവിന്റെ പരമാവധി നൽകുകയും ചെയ്താൽ... പ്രേക്ഷകർ അത് സ്വീകരിക്കുമെന്ന് ‘ദൂത’ തെളിയിച്ചു. അവർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ആ ഊർജം നിങ്ങൾക്ക് തിരികെ നൽകുകയും ചെയ്യും. നന്ദി! ദൂതയുടെ 2 വർഷങ്ങൾ! ഇത് യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച മുഴുവൻ ടീമിനും സ്നേഹം." നാഗചൈതന്യ പോസ്റ്റ് ചെയ്തതിങ്ങനെ.
നിരവധി പേരാണ് നടന്റെ പോസ്റ്റിന് പ്രതികരണം അറിയിച്ചെത്തിയത്. ഒരു വജ്രത്തെ നഷ്ടപ്പെടുത്തിയതിന് ശേഷം എന്നാണ് അതിൽ വന്ന ശ്രദ്ധേയമായ ഒരു കമന്റ്. ജീവിതത്തിൽ ഇപ്പോൾ പ്രധാനം കരിയറാണെന്ന് നാഗചൈതന്യ ഉറക്കെ പ്രഖ്യാപിക്കുകയാണ് എന്നാണ് പല ആരാധകരും അഭിപ്രായപ്പെട്ടത്. നാഗചൈതന്യയോട് ഒരുപാട് ബഹുമാനം തോന്നുന്നുവെന്നും കമന്റുകളുണ്ട്.
ഒരുകാലത്ത് തെലുങ്ക് സിനിമയിലെ സ്വപ്ന ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. 2017-ൽ വിവാഹിതരായെങ്കിലും 2021 ൽ ഇരുവരും വേർപിരിഞ്ഞു. നാഗചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹംചെയ്തു. കഴിഞ്ഞദിവസമായിരുന്നു സാമന്തയും രാജ് നിദിമൊരുവും തമ്മിലുള്ള വിവാഹം.
Content Highlights: Naga Chaitanya's "Dhootha" Anniversary Post Sparks Discussion on Artistic Integrity
Published: 02 Dec 2025, 06:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented