
ലക്കി സ്റ്റാർ എന്ന ചിത്രത്തിനുശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാലാം മുറ റിലീസിനൊരുങ്ങുന്നു. ചിത്രം ക്രിസ്മസിന് മുന്നോടിയായി ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഒരു ഹിൽ ഏരിയയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലർ ഇതുവരെ പറയാത്ത കഥ പറയുന്നു.
ചിത്രത്തിന്റേതായി ഇറങ്ങിയ ടീസറും ട്രെയിലറും പാട്ടുകളും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ബിജുമേനോനും ഗുരു സോമസുന്ദരവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയാ, സുരഭി സന്തോഷ്, ഷീലുഏബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ്, എന്നിവരും പ്രധാന താരങ്ങളാണ്. കൈലാസ് മേനോൻ്റേതാണു സംഗീതം. ലോകനാഥനാണ് ഛായാഗ്രാഹകൻ.
രചന - സൂരജ്.വി.ദേവ്. ഗാനരചന - ശ്രീജിത്ത് ഉണ്ണികൃഷ്ണൻ. പശ്ചാത്തല സംഗീതം - ഗോപി സുന്ദർ. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. കലാസംവിധാനം -അപ്പുണ്ണി സാജൻ. മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അഭിലാഷ് പാറോൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷാബു അന്തിക്കാട്
യു.എഫ്.ഐ മോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ), ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് നാലാം മുറ നിർമ്മിക്കുന്നത്. പി. ആർ .ഓ - വാഴൂർ ജോസ്.
Content Highlights: naalaam mura movie release date announced, biju menon and guru somasundaram, deepu anthikkadu
Published: 25 Nov 2022, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented