
പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിലേക്കും ചുവടുവെയ്ക്കുന്നു. ദീപു അന്തിക്കാട് സംവിധാനം ചെയ്ത് ബിജു മേനോനും ഗുരു സോമസുന്ദരവും മുഖ്യവേഷങ്ങളിലെത്തിയ നാലാം മുറയുടെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുകയാണ് ലൈക്ക.
കഴിഞ്ഞയാഴ്ചയാണ് നാലാം മുറ തിയേറ്ററുകളിലെത്തിയത്. മലയാള സിനിമകൾ ഇതുവരെ റിലീസ് ചെയ്തിട്ടില്ലാത്ത പല രാജ്യങ്ങളിലും നാലാം മുറ റിലീസ് ചെയ്യാൻ ലൈക്കയുടെ വരവ് കാരണമാകും. നാലാം മുറ ഇഷ്ടപ്പെട്ടുവെന്നും വേൾഡ് റിലീസ് ലൈക്ക ഏറ്റെടുത്തുവെന്നും സംവിധായകൻ ദീപു അന്തിക്കാട് ഫെയ്സ്ബുക്കിൽ കുറിച്ചു. ഡിസംബർ 30 മുതൽ ചിത്രത്തിന്റെ ആഗോള റിലീസ് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്, സംഗീതം കൈലാസ് മേനോൻ പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് പ റോൾ , പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കെറ്റിംഗ് എന്റർടൈൻമെന്റ് കോർണർ, പിആർഒ -ജിനു അനിൽകുമാർ.
Content Highlights: lyca productions to release naalaam mura world wide, lyca productions to malayalam
Published: 27 Dec 2022, 01:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented