
വനശ്രീ ക്രീയേഷന്‍സിന്റെ ബാനറില്‍ കെ. എന്‍. ബേത്തൂര്‍ നിര്‍മ്മിച്ച്, സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത മോപ്പാള എന്ന സിനിമ ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്വര്‍ക്സ് സങ്കടിപ്പിക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷന്‍ എന്ന ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് കീഴാറ്റൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെയായി ഇംഗ്ലണ്ടിലെ പൈന്‍വുഡ് സ്റ്റുഡിയോയിലായിരിയ്ക്കും മേള നടക്കുന്നത്.
ഋതേഷ് അരമന, സോണിയ മല്‍ഹാര്‍, പ്രജ്ഞ ആര്‍ കൃഷ്ണ, മാസ്റ്റര്‍ ദേവ നന്ദന്‍, ബേബി ആര്‍ദ്ര ബി. കെ, ദേവീ പണിക്കര്‍, പ്രഭ അശ്വതി, രഞ്ജിരാജ് കരിന്തളം, മാസ്റ്റര്‍ അനന്ദുനാരായണന്‍, വിനോദ് ആലന്തട്ട, പ്രമോദ്, സുരേഷ് പള്ളിപ്പാറ, സുഭാഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ- ഉപേന്ദ്രന്‍ മടിക്കൈ, ക്യാമറ- അഭിലാഷ് കരുണാകരന്‍, പ്രശാന്ത് ഭവാനി, സംഗീതം- ശ്രീജിത്ത് നീലേശ്വര്‍, എഡിറ്റിംഗ്- ദിനില്‍ ചെറുവത്തൂര്‍, പി. ആര്‍. ഒ- നിര്‍മല്‍ ബേബി വര്‍ഗീസ്, ലൊക്കേഷന്‍ സൗണ്ട്- തോമസ് കുരിയന്‍, കല- മധു കല കാരിയില്‍, പ്രജിന്‍ മാട്ടൂല്‍, മേക്കപ്പ്- വിനീഷ് ചെറുകാനം, പീയൂഷ്, ആലാപനം- ഉമേഷ് നീലേശ്വര്‍, സ്റ്റില്‍സ്- വിഷ്ണു ബി. എ, ഹെലിക്യാം- വിനീഷ് റെയിന്‍ബോ, ഡിസൈന്‍സ്- കാസബ്ലാങ്ക ഫിലിം ഫാക്ടറി. ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
Content Highlights: Moppala film, first time film makers session England Film festival, santhosh keezhattoor
Published: 14 Jan 2020, 01:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented