
പ്രേക്ഷകർ നെഞ്ചേറ്റിയ സൈജു കുറുപ്പിന്റെ ഫാമിലി എന്റർടെയ്‌നർ ഭരതനാട്യത്തിന്റെ രണ്ടാംഭാഗം 'മോഹിനിയാട്ടം' ചിത്രീകരണം പൂർത്തിയായി. സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച സിനിമയായി പ്രേക്ഷകർ വിലയിരുത്തിയ 'ഭരതനാട്യം', ഒടിടി റിലീസിനുശേഷം 100 മില്യണിലധികം പ്രേക്ഷകരാണ് കണ്ടത്. 'ഭരതനാട്യ'ത്തിന്റെ വിജയം രണ്ടാം ഭാഗമായ 'മോഹിനിയാട്ട'ത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയ്ൻമെന്റും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരുമാണ്.
ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ വരുന്ന മർഡർ മിസ്റ്ററിയാണ് 'മോഹിനിയാട്ടം' എന്ന സൂചനയാണ് മോഷൻ പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും 'മോഹിനിയാട്ട'ത്തിനുണ്ട്. മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത് കൃഷ്ണദാസ് മുരളിയാണ്.
രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്, ഛായാഗ്രഹണം: ബബ്ലു അജു, ചിത്രസംയോജനം: ഷഫീഖ് വി.ബി, സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: ദിൽജിത് എം. ദാസ്, ശബ്ദസംവിധാനം: ധനുഷ് നായനാർ, ശബ്ദമിശ്രണം: വിപിൻ നായർ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം: മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ.എം, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ: ഡോട്ട് വിഎഫ്എക്‌സ് സ്റ്റുഡിയോ, പിആർഒ: എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ.
Content Highlights: ilming for `Mohiniyattam`, the much-anticipated sequel to Saiju Kurup`s hit `Bharatanatyam`, is complete
Published: 07 Jan 2026, 09:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented