2018 ല്‍ പുറത്തിറങ്ങിയ ഒടിയന് ശേഷം മോഹന്‍ലാലും വി.എ ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു. ശ്രീകുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഇക്കുറി സിനിമയ്ക്കല്ല, ഒരു പരസ്യചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം

To advertise here,

മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ബിസിനസ് സംരംഭത്തിന്റെ പരസ്യചിത്രത്തിനുവേണ്ടിയാണ് ഷൂട്ടെന്നാണ് വിവരം. 

പുഷ് 360 ആന്റ് വാര്‍സ് സ്റ്റുഡിയോ എന്ന പരസ്യ ഏജന്‍സിയുടെ ചെയര്‍മാനാണ് വി.എ ശ്രീകുമാര്‍. ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി 400 ലേറെ പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.