
അന്തരിച്ച ഛായാഗ്രാഹകനും സംവിധായകനുമായ സംഗീത് ശിവനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻകൂടിയായിരുന്നു തനിക്ക് സംഗീത് ശിവനെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
സംവിധാനത്തിലും ഛായാഗ്രഹണത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു സംഗീത് ശിവനെന്ന് മോഹൻലാൽ എഴുതി. പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത്, അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിൻ്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. മോഹൻലാലിന്റെ വാക്കുകൾ.
കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട എന്നുപറഞ്ഞുകൊണ്ടാണ് മോഹൻലാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സംഗീത് ശിവൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളിലെല്ലാം മോഹൻലാൽ ആയിരുന്നു നായകൻ. യോദ്ധാ, ഗാന്ധർവം, നിർണയം എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഇതിൽ യോദ്ധാ എന്ന ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായാണ് യോദ്ധ വിശേഷിപ്പിക്കപ്പെടുന്നത്.
Content Highlights: mohanlal about late cinematographer director sangeeth sivan
Published: 08 May 2024, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented