തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത 'മിറായി' റിലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ് ഒന്നിനാണ് ചിത്രം ആഗോള റിലീസായി എത്തുക. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം തേജ സജ്ജ എത്തുന്നത് വീണ്ടുമൊരു പാന്‍- ഇന്ത്യ ആക്ഷന്‍- സാഹസിക സിനിമയില്‍ നായകനായാണ്. ഒരു സൂപ്പര്‍ യോദ്ധാവ് ആയാണ് അദ്ദേഹം ഈ ചിത്രത്തില്‍ വേഷമിടുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദും കൃതിപ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഓഗസ്റ്റ് ഒന്നിന് എട്ട് വ്യത്യസ്ത ഭാഷകളില്‍ 2D, 3D ഫോര്‍മാറ്റുകളില്‍ ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. രക്ഷാബന്ധന്‍, സ്വാതന്ത്ര്യദിന അവധികള്‍ റിലീസ് തീയതിയോട് അടുത്തുവരുന്നതിനാല്‍, ഈ ആഘോഷങ്ങളുടെ ആവേശം മുതലെടുക്കാന്‍ കൂടിയുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. റിലീസ് തീയതി പ്രഖ്യാപിച്ച് പുറത്ത് വിട്ട പോസ്റ്ററില്‍, തേജ സജ്ജ മഞ്ഞുമലകള്‍ക്കിടയില്‍ തീവ്രമായ ലുക്കില്‍ നില്‍ക്കുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്.
റോക്കിംഗ് സ്റ്റാര്‍ മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. തേജ സജ്ജയുടെ നായികയായി റിതിക നായക് അഭിനയിക്കുന്നു. തേജ സജ്ജയുടെ അര്‍പ്പണബോധവും കഠിനാധ്വാനവും ചിത്രത്തിന്റെ ആവേശകരമായ പ്രൊമോകളില്‍ വ്യക്തമായി കാണാം. സൂപ്പര്‍ യോദ്ധ എന്ന കഥാപാത്രത്തിന് ജീവന്‍ പകരാന്‍ യുവനടന്‍ തന്റെ പരിധികള്‍ മറികടക്കുകയാണ്. കാര്‍ത്തിക് ഘട്ടമനേനിയുടെ വിദഗ്ധമായ സംവിധാനത്തില്‍ മിറായി ഒരു വമ്പന്‍ സിനിമാനുഭവമായി ആണ് ഒരുങ്ങുന്നത്. സ്‌ക്രീനില്‍ തികച്ചും പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ സമീപനം ചിത്രത്തിന്റെ പ്രൊമോഷണല്‍ ഘടകങ്ങളില്‍ പ്രകടമായി കാണാം.
സംവിധാനം, തിരക്കഥ: കാര്‍ത്തിക് ഘട്ടമനേനി, നിര്‍മാതാക്കള്‍: ടിജി വിശ്വപ്രസാദ്, കൃതി പ്രസാദ്, ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി, സഹനിര്‍മാതാവ്: വിവേക് കുച്ചിഭോട്‌ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, ചീഫ് കോ- ഓര്‍ഡിനേറ്റര്‍: മേഘശ്യാം, ഛായാഗ്രഹണം: കാര്‍ത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീനാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പി.ആര്‍.ഒ: ശബരി
Content Highlights: Teja Sajja's 'Mirai' set for a grand release on Aug 1st
Published: 22 Feb 2025, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented