തേജ സജ്ജയും സംവിധായകൻ കാർത്തിക് ഗട്ടമനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ' എന്ന് പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരുവാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സാരാംശം വ്യക്തമാവുന്ന ഗ്ലിംപ്സ് വീഡിയോ സിനിമയുടെ പേര് വെളിപ്പെടുത്തികൊണ്ടാണ് അവസാനിക്കുന്നത്.
രവി തേജ ചിത്രം 'ഈഗിൾ'ന് ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടമനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ എത്തുന്ന 36-ആമത്തെ സിനിമയാണിത്.
തേജ സജ്ജയെ മികച്ച കഥാപാത്രമായി അവതരിപ്പിക്കാൻ ഗംഭീരമായൊരു തിരക്കഥയാണ് ചിത്രത്തിനായി തയ്യാറാക്കിയിട്ടുള്ളതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മണിബാബു കരണം തിരക്കഥ രചിച്ച ചിത്രം ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. തേജ സജ്ജയുടെ ഒടുവിൽ തിയേറ്റർ റിലീസ് ചെയ്ത പ്രശാന്ത് വർമ്മ ചിത്രം 'ഹനു-മാൻ' ചരിത്ര വിജയം നേടി സുപ്പർഹിറ്റടിച്ചിരുന്നു.
'മിറൈ' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.
Content Highlights: mirai movie glimpse video released
Published: 18 Apr 2024, 02:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented